'സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്കാക്കി പഠിക്കും, ഈ സിനിമയ്ക്കായി പുതിയ സ്കില്ലും പ്രണവ് പഠിച്ചു; വിനീത്

'പ്രണവ് കൂടുതൽ കാലം ചെലവഴിച്ചതും കേരളത്തിന് പുറത്താണ്. അതുകൊണ്ടു തന്നെ മലയാളം നന്നായി സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ട്'
'സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്കാക്കി പഠിക്കും, ഈ സിനിമയ്ക്കായി പുതിയ സ്കില്ലും പ്രണവ് പഠിച്ചു; വിനീത്

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും. ഹൃദയത്തിന്റ വിജയം പ്രണവിന് സ്വീകാര്യത നല്‍കിയെങ്കിലും ഒരു വർഷം മറ്റൊരു സിനിമയും ചെയ്യാതെയാണ് വിനീതിനോടൊപ്പം തന്നെ വീണ്ടും ഒന്നിക്കുന്നത്. എന്നാൽ വളരെ സൂക്ഷ്മതയോടെയാണ് പ്രണവ് സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നും കഥാപാത്രങ്ങൾക്ക് വേണ്ടി പൂർണമായും സമർപ്പിക്കുന്ന നടനാണ് പ്രണവെന്നും വിനീത് ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കഥാപാത്രത്തിനായി പൂർണമായും തയ്യാറെടുക്കണമെന്ന് ശക്തമായി വിശ്വസിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഷൂട്ടിന് മുൻപ് സ്ക്രിപ്റ്റിനെ കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട് എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്. അതിനു കാരണം, അദ്ദേഹം കൂടുതൽ കാലം ചെലവഴിച്ചതും കേരളത്തിന് പുറത്തു നിന്നാണ്. അതുകൊണ്ടു തന്നെ മലയാളം നന്നായി സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ട്.

സ്ക്രിപ്റ്റ് കിട്ടിയാൽ പ്രണവ് അത് ഇംഗ്ലീഷിലേക്ക് ട്രാൻസലേറ്റ് ചെയ്ത് പഠിച്ച് മനസിലാക്കും, മാത്രമല്ല ഒരു പരിശീലകൻ്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് സിനിമയ്ക്ക് വേണ്ടി പ്രത്യേക സ്കില്ലും അദ്ദേഹം പഠിച്ചെടുക്കാറുണ്ട്, വിനീത് പറഞ്ഞു. എന്നാൽ എന്താണ് ആ പുതിയ സ്കിൽ എന്ന് വിനീത് വെളിപ്പെടുത്തിയില്ല.

വിനീത് ശ്രീനിവാസൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

'സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്കാക്കി പഠിക്കും, ഈ സിനിമയ്ക്കായി പുതിയ സ്കില്ലും പ്രണവ് പഠിച്ചു; വിനീത്
മോളിവുഡിൽ ക്ലാഷിൽ മുട്ടാൻ മൂന്ന് സിനിമകൾ; 'പ്രേമയുഗം ബോയ്സ് ജീവിതം' പട്ടികയിലേക്ക് ഇനി ഇവരിൽ ആര്?

Related Stories

No stories found.
logo
Reporter Live
www.reporterlive.com