പൃഥ്വിരാജിന് വേണ്ടി അക്ഷയ് കുമാറിന്റെ ഡേറ്റ് മാറ്റാം, പകരംവെക്കാൻ ആളില്ല: അലി അബ്ബാസ്

എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്നും ആ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെന്നും ചിത്രം കാണുമ്പോൾ മനസിലാകും
പൃഥ്വിരാജിന് വേണ്ടി അക്ഷയ് കുമാറിന്റെ ഡേറ്റ് മാറ്റാം, പകരംവെക്കാൻ ആളില്ല: അലി അബ്ബാസ്

ഏഴു വർഷത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്ന ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. പൃഥ്വിരാജിനെ ഈ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ പറഞ്ഞു. ആ കഥാപത്രത്തെ അവതരിപ്പിക്കാൻ മറ്റൊരാൾ ഇല്ല. ഒരു കോമിക് ബുക്ക് എന്നപോലെയാണ് ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'കബീർ എന്നാണ് ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. ആ കഥാപത്രത്തെ അവതരിപ്പിക്കാൻ ആരാണുള്ളത് എന്ന് അക്ഷയ് കുമാർ ചോദിക്കുമ്പോൾ ഒരാൾ ഉണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. പൃഥ്വിരാജിന്റെ പേര് പറഞ്ഞപ്പോൾ പെർഫെക്റ്റ് എന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്നും ആ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെന്നും ചിത്രം കാണുമ്പോൾ മനസിലാകും. ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് ചെയ്യാൻ കഴിയുമോ എന്നൊരു സംശയം പൃഥ്വിരാജിനുണ്ടായിരുന്നു. പിന്നെ തുടർച്ചയായി, ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അക്ഷയിന്റേയും ടൈ​ഗറിന്റേയും ഡേറ്റ് മാറ്റിക്കോളാം നിങ്ങളൊന്ന് വന്നാൽ മതിയെന്ന് ഞാൻ പൃഥ്വിയോട് പറഞ്ഞു' എന്നാണ് അബ്ബാസ് പറഞ്ഞത്. ചിത്രം കണ്ടതിനുശേഷം അക്ഷയ് കുമാർ പറഞ്ഞത് പൃഥ്വി തങ്ങളെയെല്ലാം കടത്തിവെട്ടി എന്നാണെന്നും അലി അബ്ബാസ് സഫർ പറഞ്ഞു.

പൃഥ്വിരാജിന് വേണ്ടി അക്ഷയ് കുമാറിന്റെ ഡേറ്റ് മാറ്റാം, പകരംവെക്കാൻ ആളില്ല: അലി അബ്ബാസ്
മഞ്ഞുമ്മൽ ബോയ്സ് 50 കോടി നേടി, കോളിവുഡ് സാമ്രാജ്യം തിരിച്ചുപിടിക്കുമോ?ചോദ്യവുമായി ട്രേഡ് അനലിസ്റ്റ്

സലാർ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലി അബ്ബാസ് ചിത്രത്തിന്റെ കഥ പറഞ്ഞെതെന്നും ആദ്യം ചിത്രം നിരസിച്ചെങ്കിലും സംവിധായകൻ പ്രശാന്ത് നീലിന്റെ അഭിപ്രായത്തെ തുടർന്നാണ് ചിത്രത്തിൽ അഭിനയിച്ചതിനും പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിനയിച്ചില്ലായിരുനെങ്കിൽ അതൊരു നഷ്ടമായേനെ എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com