ദസറ കോംബോ വീണ്ടും; നാനി- ശ്രീകാന്ത് ഒഡേല ചിത്രം, നാനി 33 പ്രഖ്യാപിച്ചു

ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്

dot image

നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രമായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി 33 ഒരുങ്ങുകയാണ്.

വയലന്റ് അനൗണ്സ്മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്. കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററിൽ കാണാം. ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്.

വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ജോണറിൽ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകൾ തിരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തും.

'ചില്ലറക്കാരനല്ല നജീബിന്റെ രക്ഷകൻ'; റിപ്പോർട്ടർ ടി വി യുടെ വീഡിയോ പങ്കുവെച്ച് ജിമ്മി ജീന് ലൂയി

ദസറയിലൂടെ ശ്രീകാന്ത് ഒഡേല മികച്ച തുടക്കമാണ് നടത്തിയത്. ബോക്സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡേല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്.

dot image
To advertise here,contact us
dot image