ഈ പോക്ക് അതിവേഗ ഹാഫ് സെഞ്ച്വറിയിലേയ്ക്ക്; രണ്ട് ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം

ഈ പോക്ക് അതിവേഗ ഹാഫ് സെഞ്ച്വറിയിലേയ്ക്ക്; രണ്ട് ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം

അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ 50 കോടി ക്ലബിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ആദ്യ ദിനത്തിൽ ചിത്രം ആഗോളതലത്തിൽ 16.7 കോടി രൂപയായിരുന്നു കളക്ട് ചെയ്‌തത്‌. രണ്ടാം ദിനത്തിൽ മികച്ച കളക്ഷനോടെയാണ് സിനിമ മുന്നേറുന്നത് എന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ടാം ദിനത്തിലെ കളക്ഷനും കൂടി കൂട്ടുമ്പോൾ സിനിമ ആഗോളതലത്തിൽ 30 കോടി രൂപയില്‍ അധികം നേടി എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. ഇന്നലെ 75.09 ശതമാനം ഒക്യുപൻസിയാണ് സിനിമയ്ക്ക് ലഭിച്ചത്.

വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റർ എന്നിവ കാണിക്കിലെടുത്താൽ സിനിമയുടെ കളക്ഷനിൽ വലിയ വർധനവുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. അതോടെ അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ 50 കോടി ക്ലബിൽ ഇടം നേടും എന്നാണ് കണക്കുകൂട്ടൽ.

ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

ഈ പോക്ക് അതിവേഗ ഹാഫ് സെഞ്ച്വറിയിലേയ്ക്ക്; രണ്ട് ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം
'ആടുജീവിതം ലോക ക്ലാസിക്, മലയാളത്തിന് മാത്രം കഴിയുന്ന സിനിമ'; പുകഴ്ത്തി ജയമോഹൻ

വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

logo
Reporter Live
www.reporterlive.com