'ഇന്ത്യൻ സിനിമയുടെ കഴിവെന്തെന്ന് കാണിച്ചതിന് നന്ദി'; ആടുജീവിതത്തെ പ്രശംസിച്ച് ആർ മാധവൻ

ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം
'ഇന്ത്യൻ സിനിമയുടെ കഴിവെന്തെന്ന് കാണിച്ചതിന് നന്ദി'; ആടുജീവിതത്തെ പ്രശംസിച്ച് ആർ മാധവൻ

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് കോളിവുഡ് നടൻ ആർ മാധവൻ. പൃഥ്വിരാജ് നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു. ഇന്ത്യൻ സിനിമയ്ക്ക് എന്ത് കഴിവാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി എന്നാണ് നടൻ ആർ മാധവൻ പറഞ്ഞിരിക്കുന്നത്. ആടുജീവിതം അവിശ്വസനീയമായ ഒരു സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ സിനിമയെ സംവിധായകൻ മണിരത്‌നവും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com