'നമ്മൾ ജയിച്ചു ആശാനേ'; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വി

'അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കാലം മറുപടി നൽകി'
'നമ്മൾ ജയിച്ചു ആശാനേ'; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വി

പ്രഖ്യാപനം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രമായിരുന്നു ആടുജീവിതം. റിലീസിന് പിന്നാലെ സിനിമയ്‌ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിനേയും ബ്ലെസിയേയും പ്രേക്ഷകർ ഒരുപോലെ പ്രശംസിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് ശേഷം പൃഥ്വിയും ബ്ലെസിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

പൃഥ്വിരാജ് ബ്ലെസിയെ കെട്ടിപിടിക്കുന്നത് വീഡിയോയിൽ കാണാം. ആടുജീവിതത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ ആരാധകർ നിരവധി രസകരമായ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. 'അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കാലം മറുപടി നൽകി', 'ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം', 'ഇത് നിങ്ങളുടെ വിജയം', 'നമ്മൾ ജയിച്ചു ആശാനെ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

'നമ്മൾ ജയിച്ചു ആശാനേ'; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വി
ഇതിന് മുകളിലൊന്ന് ചെയ്യാൻ കഴിയുമോ?; അമ്പരപ്പിക്കുന്ന, കരയിക്കുന്ന 'ആടുജീവിതം'

ഈ പ്രതികരണം ബോക്സോഫീസ് കളക്ഷനിലും പ്രതിഫലിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആടുജീവിതം ആദ്യദിനത്തിൽ കേരളത്തിൽ മാത്രമായി ആറുകോടിയിലധികം രൂപ കളക്ട് ചെയ്യുമെന്നാണ് മീഡിയ കണ്‍സല്‍ട്ടന്റായ ഓര്‍മാക്സ് പ്രവചിക്കുന്നത്. നിലവിൽ 12 കോടി കളക്ഷനുമായി വിജയ് ചിത്രം ലിയോ ആണ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും പണം വാരിയ ചിത്രം. കെജിഎഫ് 2, ഒടിയൻ എന്നീ സിനിമകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ സിനിമകൾക്ക് പിന്നാലെ നാലാം സ്ഥാനത്ത് ആടുജീവിതം എത്തുമെന്നാണ് സൂചന. ഇത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് കളക്ഷനായിരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com