'No പ്രകൃതി Only വികൃതി'; 'മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്ടെയ്നറാണ് ചിത്രം

'No പ്രകൃതി Only വികൃതി'; 'മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി
dot image

'ജന ഗണ മന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന നിവിന് പോളി ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. ചിത്രത്തിലെ ആദ്യ ഗാനം 'കൃഷ്ണ' പുറത്തിറങ്ങി. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരാണ് പാട്ടിലെ ഹൈലൈറ്റ്. ചിത്രത്തിൽ അനശ്വരയുടെ കഥാപത്രത്തിന്റെ പേര് കൃഷ്ണ എന്നാണ്. കോമഡി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് കൃഷ്ണ എന്ന ഗാനം.

ടിറ്റോ പി ചങ്കച്ചന്റെ വരികൾക്ക് സംഗീതം പകർന്നത് ജെയ്ക്സ് ബിജോയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. നിവിന് പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല് മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

ഒരു ദിവസം പൂർത്തിയാകും മുമ്പ് അറുപതിനായിരത്തിൽ കൂടുതൽ ടിക്കറ്റുകൾ; ആടുജീവിതം പ്രീ സെയിൽ

ചിത്രത്തിന്റെ പ്രൊമോ വീഡിയോ മുന്പ് സോഷ്യല് മീഡിയയില് പ്രചാരം നേടിയിരുന്നു. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്ടെയ്നറാണ് ചിത്രം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ് ഛായാഗ്രഹണവും നിര്വഹിക്കുന്നു.

ഏറെ കാലത്തിനു ശേഷമുള്ള നിവിന്റെ തിരിച്ചു വരവാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയിലൂടെ സംഭവിക്കുന്നത്. നിവിൻ പോളിയുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം 'രാമചന്ദ്ര ബോസ് ആൻഡ് കോ' ആണ്. എന്നാല് ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര് ചിത്രത്തിന് നല്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us