ഫഹദ് ഫാസിൽ നായകനാക്കുന്ന 'ഓടും കുതിര ചാടും കുതിര' തിയേറ്ററുകളിലേക്ക്

ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം
ഫഹദ് ഫാസിൽ നായകനാക്കുന്ന 'ഓടും കുതിര ചാടും കുതിര' തിയേറ്ററുകളിലേക്ക്

തല്ലുമാല എന്ന ചിത്രം നേടിയ വന്‍ വിജയത്തിനു ശേഷം ആഷിക് ഉസ്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനാകുന്നത്. രണ്ടു വർഷം മുന്നേ പ്രഖ്യാപിച്ച ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന പുതിയ വിവരം.

'അൽത്താഫ്- ഫഹദ് ഫാസിൽ ചിത്രം ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക് ഓണം റിലീസിനെത്തും. വിതരണക്കാരായ സെൻട്രൽ പിക്‌ചേഴ്‌സ് ഇക്കാര്യം തിയേറ്ററുകളിൽ അറിയിച്ചിട്ടുണ്ട്', എന്നാണ് ഫോറം കേരളം എക്‌സിൽ അറിയിച്ചിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അല്‍ത്താഫ് സലിമിന്റെ രണ്ടാം ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. പ്രേമലു, സഖാവ്, ആഡാർ ലവ് , പ്രേമം, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങളിൽ അൽത്താഫ് അഭിനയിച്ചിട്ടും ഉണ്ട്. ഒരു ടൈറ്റിൽ പോസ്റ്റർ മാത്രമാണ് ഇതുവരെ ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുള്ളത്.

ഫഹദ് ഫാസിൽ നായകനാക്കുന്ന 'ഓടും കുതിര ചാടും കുതിര' തിയേറ്ററുകളിലേക്ക്
'No പ്രകൃതി Only വികൃതി'; 'മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി

അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് ആയിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. അല്‍ത്താഫിന്‍റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിനും സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അരികില്‍ ഒരാള്‍ എന്ന ചിത്രമാണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ സിനിമ. തുടര്‍ന്ന് ചന്ദ്രേട്ടന്‍ എവിടെയാ, കലി, അഞ്ചാം പാതിര, ഡിയര്‍ ഫ്രണ്ട്, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ ബാനറിന്‍റേതായി പുറത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com