'നഗ്നതയിൽ സുഖം കണ്ടെത്തുന്ന ഒരാൾക്ക് ശക്തിമാനാക്കാൻ കഴിയില്ല'; രൺവീറിനെതിരെ മുകേഷ് ഖന്ന

'എത്ര വലിയ താരമായാലും ഇങ്ങനൊരു ഇമേജുള്ള ഒരാൾക്ക് ഒരിക്കലും 'ശക്തിമാൻ' ആകാൻ കഴിയില്ല. പറയേണ്ടത് ഞാൻ പറഞ്ഞിട്ടുണ്ട്'- മുകേഷ് ഖന്ന
'നഗ്നതയിൽ സുഖം കണ്ടെത്തുന്ന ഒരാൾക്ക് ശക്തിമാനാക്കാൻ കഴിയില്ല'; രൺവീറിനെതിരെ മുകേഷ് ഖന്ന

സൂപ്പർ ഹീറോ 'ശക്തിമാൻ' ബോളിവുഡിൽ സിനിമയാക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു. ചിത്രത്തിൽ ശക്തിമാനായി രൺവീർ സിങ് എത്തുമെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുമെന്ന് മുകേഷ് ഖന്ന പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു മുകേഷിന്റെ പ്രതികരണം. രൺവീറിന്റെ നഗ്നഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങളെ ഖന്ന വിമർശിക്കുന്നുണ്ട്.

'നടൻ രൺവീർ സിംഗ് 'ശക്തിമാൻ' അവതരിപ്പിക്കുമെന്ന് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. പലരും അതിൽ അഭിപ്രായങ്ങൾ രേഖപെടുത്തിയപ്പോഴും ഞാൻ നിശബ്ദനായിരുന്നു. എന്നാൽ രൺവീറുമായി കരാറായതായി ചാനൻ പ്രഖ്യാപിച്ചപ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. എത്ര വലിയ താരമായാലും ഇങ്ങനൊരു ഇമേജുള്ള ഒരാൾക്ക് ഒരിക്കലും 'ശക്തിമാൻ' ആകാൻ കഴിയില്ല. പറയേണ്ടത് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി എന്താകുമെന്ന് നോക്കാം.

'നഗ്നതയിൽ സുഖം കണ്ടെത്തുന്ന ഒരാൾക്ക് ശക്തിമാനാക്കാൻ കഴിയില്ല'; രൺവീറിനെതിരെ മുകേഷ് ഖന്ന
തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാൽ 'സാധാരണക്കാരനായ ടാക്സി ഡ്രൈവർ'; വരുന്നത് റിയലിസ്റ്റിക്ക് പടം

പേപ്പർ മാസികയ്ക്കുവേണ്ടി രൺവീർ നഗ്നചിത്രീകരണം നടത്തിയിരുന്നു. ഇതിനെതിരെ മുകേഷ് ഖന്ന തൻ്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇത്തരം പെരുമാറ്റം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമാണ്. നഗ്നതയിൽ സുഖം തോന്നുന്നുണ്ടെങ്കിൽ എല്ലാ മൂന്നാമത്തെ സീനിലും നഗ്നരംഗങ്ങൾ ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിൽ പോകണം.

നമ്മുടെ മത്സരം സ്പൈഡർമാൻ, ബാറ്റ്മാൻ, ക്യാപ്റ്റൻ പ്ലാനറ്റ് എന്നിവയോടല്ല എന്ന് ഞാൻ നിർമ്മാതാക്കളോട് പറഞ്ഞിട്ടുണ്ട്. 'ശക്തിമാൻ' വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല സൂപ്പർ ടീച്ചർ കൂടിയായിരുന്നു. അപ്പോൾ ആ വേഷം ചെയ്യുന്ന നടൻ സംസാരിക്കുമ്പോൾ ആളുകൾ കേൾക്കും എന്ന നിലവാരം ഉണ്ടായിരിക്കണം. സോഷ്യൽ മീഡിയ വന്നതോടെ ആളുകളുടെ പ്രതികരണവും ഉടൻ അറിയാം. അഭിനേതാക്കളുടെ രാഷ്ട്രീയം വരെ ഇവർ തുറന്നു പറയും. സിനിമ ഓടണമെങ്കിൽ കണ്ടന്റ് നന്നാകണം. സൂപ്പർതാരങ്ങൾ വന്നാൽ മാത്രം സിനിമ ഓടില്ല.’’–മുകേഷ് ഖന്ന പറഞ്ഞു.

ബിആർ ചോപ്രയുടെ 'മഹാഭാരത്' എന്ന ടെലിവിഷൻ പരമ്പരയിലെ ഭീഷ്മ പിതാമഹൻ്റെ വേഷത്തിലൂടെയാണ് മുകേഷ് ശ്രദ്ധേയനായത്. ഇന്ത്യയിൽ തംരഗം സൃഷ്ടിച്ച ടെലിവിഷന്‍ പരമ്പരയാണ് മുകേഷ് ഖന്ന നായകനായ ശക്തിമാൻ. 2022ൽ ശക്തിമാൻ ബോളിവുഡ് സിനിമയാക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

സോണി പിക്‌ചേഴ്‌സും സാജിദ് നദിയാദ്‌വാലയും ചേർന്നു നിർമിക്കുന്ന ചിത്രം ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com