മഞ്ജു വാര്യർ ദ പ്രോ റൈഡർ; ബിഎംഡബ്ല്യു ബൈക്കിൽ പാഞ്ഞ് താരം, വീഡിയോ

കൃത്യമായി റൈഡിങ്ങ് ഗിയറുകൾ ധരിച്ചാണ് താരത്തിന്റെ യാത്ര
മഞ്ജു വാര്യർ ദ പ്രോ റൈഡർ; 
ബിഎംഡബ്ല്യു ബൈക്കിൽ പാഞ്ഞ് താരം, വീഡിയോ

ബൈക്കിൽ കൊച്ചി നഗരം ചുറ്റി നടി മഞ്ജു വാര്യർ. തന്റെ ബിഎംഡബ്ല്യു ജിഎസ് 1250ലാണ് താരം കഴിഞ്ഞ ദിവസം നൈറ്റ് റൈഡിനിറങ്ങിയത്. ബൈക്കോടിച്ചുകൊണ്ട് പോകുന്ന മഞ്ജുവിന്റെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൃത്യമായി റൈഡിങ്ങ് ഗിയറുകൾ ധരിച്ചാണ് താരത്തിന്റെ യാത്ര.

തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമുള്ള യാത്രയ്ക്ക് ശേഷമാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലർ ലൈസൻസ് എടുക്കാനും പ്രചോദനമായതെന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് താരം ബൈക്ക് സ്വന്തമാക്കുന്നത്. ഇതിന് ശേഷം താരത്തിന്റെ റൈഡിങ്ങ് ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു.

ബിഎംഡബ്ലുവിന്റെ അഡ്വഞ്ചർ ബൈക്കായ ആർ 1250 ജിഎസ് എന്ന മോഡലാണിത്. മലയാളത്തിലെ മറ്റൊരു നടനായ സൗബിൻ ഷാഹിറും ഇതേ ബൈക്ക് വാങ്ങിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ബൈക്കുമായി നിൽക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ബൈക്കാണിത്.

മഞ്ജു വാര്യർ ദ പ്രോ റൈഡർ; 
ബിഎംഡബ്ല്യു ബൈക്കിൽ പാഞ്ഞ് താരം, വീഡിയോ
ഒരു ലാലേട്ടൻ ഫാൻ ബോയ് സംഭവം 'ലോഡിങ്'; 360-ാം ചിത്രത്തെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com