​'ഗോട്ട്' @ അനന്തപുരി; ​വിജയ്‍യെ പൊതിഞ്ഞ് ആരാധകർ, ചിത്രീകരണം പുരോ​ഗമിക്കുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലും​ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ​ഗോട്ടിന്റെ ചിത്രീകരണം നടക്കുക
​'ഗോട്ട്' @ അനന്തപുരി; ​വിജയ്‍യെ പൊതിഞ്ഞ് ആരാധകർ, ചിത്രീകരണം പുരോ​ഗമിക്കുന്നു

നടൻ വിജയ് തിരുവനന്തപുരം വിമാനത്താവളത്തിൽ. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ദി ഗോട്ടി'ന്റെ ചിത്രീകരണത്തോടനുബന്ധിച്ചെത്തിയ താരത്തെ പൊതിഞ്ഞത് ജനസാ​ഗരമാണ്. വിജയ്‍ താരങ്ങളുടെ ഇടയിൽ നിന്നും നടന്നുവരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരം വിമാനത്താവളത്തിലും​ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ​ഗോട്ടിന്റെ ചിത്രീകരണം നടക്കുക.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വരവിനുണ്ട്. സയൻസ് ഫിക്ഷൻ എന്റർടെയ്ൻർ ജോണറിൽ കഥ പറയുന്ന സിനിമയാണ് ​ഗോട്ട്. വിവിധ രാജ്യങ്ങളിലായി നടന്നുവന്ന ​ഗോട്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മുൻപ് പുറത്തുവിട്ടിരുന്നു. ഇതിന് മുൻപ് മോസ്കോയിൽ വെച്ചായിരുന്നു ഷൂട്ട് നടന്നിരുന്നത്.

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​'ഗോട്ട്' @ അനന്തപുരി; ​വിജയ്‍യെ പൊതിഞ്ഞ് ആരാധകർ, ചിത്രീകരണം പുരോ​ഗമിക്കുന്നു
'ആട്ടം സിനിമയ്ക്ക് കിട്ടിയ മഹാപുരസ്കാരം';ആനന്ദ് ഏകർഷിയെ അതിശയിപ്പിച്ച സത്യൻ അന്തിക്കാടിന്റെ ഫോൺ കോൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com