'ജയ് ശ്രീറാം വിളിച്ച് കിംഗ് ഖാൻ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയില് ഷാരൂഖ് ഖാൻ, വീഡിയോ

മുന്നിര ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു

dot image

ജാംനഗര്: അനന്ത് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും വിവാഹാഘോഷ വേദിയില് ജയ് ശ്രീറാം വിളിച്ച് നടൻ ഷാരൂഖ് ഖാൻ. ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങള് അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വേദിയില് എത്തിയ ഷാരൂഖ് 'ജയ് ശ്രീറാം' എന്ന് അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്.

'ജയ് ശ്രീ റാം, ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ' എന്ന് പറഞ്ഞാണ് അംബാനി കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഷാരൂഖ് പരിചയപ്പെടുത്തിയത്. 'പവർഗേൾസ്', 'അംബാനിയുടെ മാലാഖമാർ', 'ജാംനഗറിലെ സ്പൈസ് ഗേൾസ്' എന്നിങ്ങനെയാണ് അദ്ദേഹം കുടുംബത്തിലെ സ്ത്രീകളെ വിശേഷിപ്പിച്ചത്. സരസ്വതി, ലക്ഷ്മി, പാർവതി ദേവിമാരെപ്പോലെയാണ് അംബാനി കുടുംബത്തിലെ മുതിര്ന്ന സ്ത്രീകള്. അവരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് ഈ കുടുംബത്തെ ഒരുമിച്ചു നിർത്തുന്നതെന്നും ഷാരൂഖ് ഈ വീഡിയോയില് പറയുന്നുണ്ട്.

മുന്നിര ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് വേദിയില് ഷാരൂഖ് എത്തിയത്. പഠാനിലെ അടക്കം തന്റെ ചിത്രത്തിലെ ഗാനങ്ങള്ക്ക് നൃത്തം ചെയ്തു. സല്മാനും, ആമീറിനും, റാം ചരണിനും ഒപ്പം നാട്ടു നാട്ടു ഗാനത്തിനും ഷാരൂഖ് ചുവടുവച്ചു. ഈ വീഡിയോയെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന് ഇന്ത്യ ആശയത്തിന്റെ ഭാഗമായാണ് വിവാഹം ഇന്ത്യയില് നടത്താന് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

dot image
To advertise here,contact us
dot image