മീന പ്രധാന വേഷത്തിലെത്തുന്ന 'ആനന്ദപുരം ഡയറീസ്'; ട്രെയ്ലർ പുറത്തിറങ്ങി

തമിഴ് നടൻ ശ്രീകാന്ത്, മനോജ് കെ ജയൻ, 'അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ അബ്ദുൾ റഹൂഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

dot image

തെന്നിന്ത്യൻ നായിക മീന പ്രധാന കഥാപാത്രമാകുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. പകുതി വഴിയില് മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാന് എത്തുന്ന വിദ്യാര്ത്ഥിയുടെ കഥാപാത്രത്തെയാണ് മീന സിനിമയില് അവതരിപ്പിക്കുന്ന എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. തമിഴ് നടൻ ശ്രീകാന്ത്, മനോജ് കെ ജയൻ, 'അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ അബ്ദുൾ റഹൂഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലോ കോളേജ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറയുന്നതാണ്. ജയ ജോസ് രാജ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായരാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്സൺ വിജയൻ എന്നിവർ ഈണം നല്കിയ ഗാനങ്ങൾ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ മാര്ച്ച് ആദ്യ വാരത്തോടെ തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി-വൈശാഖ് കോംബോയുടെ കോമഡി ആക്ഷൻ എന്റർടെയ്നർ; 'ടർബോ' അവസാന ഘട്ടത്തിലേക്ക്

സജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേർന്നാണ്. സത്യകുമാർ, പി ശശികല എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര്. വിനോദ് മംഗലത്താണ് പ്രൊഡക്ഷൻ കൺട്രോളർ. നാസ്സർ എമ്മാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ബാബാ ഭാസ്കർ, സ്പ്രിംഗ് എന്നിവര് ചേര്ന്നാണ് കൊറിയോഗ്രാഫി നിര്വ്വഹിച്ചിരിക്കുന്നത്. കല- സാബു മോഹൻ, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ -വന്ദന ഷാജു എന്നിവരാണ് നിര്വ്വഹിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us