'ഡ്രീം കോംബോ ഒരു പടത്തിൽ'; വിനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' ടീസർ പുറത്ത്

മോഹൻലാലിന്റേയും ശ്രീനിവാസന്റെയും മദ്രാസിലെ ജീവിതവും കഥയുമാണ് ചിത്രത്തിലേത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

'ഡ്രീം കോംബോ ഒരു പടത്തിൽ'; വിനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' ടീസർ പുറത്ത്
dot image

വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷ'ത്തിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

തൊണ്ണൂറുകളിലെ ലാലേട്ടനെ ഓർമിപ്പിക്കുന്ന ഭാവങ്ങളുമായി പ്രണവ് ടീസറിൽ കലക്കിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടു എന്നൊക്കെയാണ് കമെന്റുകൾ. മോഹൻലാലിന്റേയും ശ്രീനിവാസന്റെയും മദ്രാസിലെ ജീവിതവും കഥയുമാണ് ചിത്രത്തിലേത് എന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ നിവിൻ പോളിയുടെ കാമിയോ റോളും ടീസറിൽ കാണിക്കുന്നുണ്ട്.

കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില് അണിനിരക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില് വൈശാഖ് സുബ്രഹ്മണ്യം ആണ് വര്ഷങ്ങള്ക്കു ശേഷം നിര്മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന് അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image