റിലീസിന് മുൻപും മമ്മൂക്ക പവർ; റെക്കോർഡ് തുടക്കമിട്ട് 'ഭ്രമയുഗം' പ്രീ- സെയിൽ

ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്.

dot image

രാഹുൽ സദാശിവൻ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്.

യുഎഇയിലെ വോക്സ് സിനിമാസിൽ ഭ്രമയുഗത്തിന്റെ 600ലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. പത്ത് യുറോപ് രാജ്യങ്ങളിലാണ് ഭ്രമയുഗത്തിന്റെ സ്ട്രീമിംഗ് നടക്കുക. ഒപ്പം യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ആറ് ജിസിസി രാജ്യങ്ങളിലും ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തിൽ ഇനിയും ചില തിയേറ്ററുകൾ ബുക്കിംഗ് ആരംഭിക്കാൻ ബാക്കിയുണ്ട്.

'ആ ചിരിയിലുണ്ട് സാറെ എല്ലാം'; 'ഭ്രമയുഗം' വൈബിലിറങ്ങി മമ്മൂട്ടി, വീഡിയോ

ഫെബ്രുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

dot image
To advertise here,contact us
dot image