

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ നിന്നും ഒരു വിഭാഗം കെഎസ്‌യു പ്രവര്‍ത്തകര്‍ മാറി നിന്നുവെന്ന റിപ്പോര്‍ട്ടുകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഫുഡ്‌പോയ്‌സന്‍ ആയതിനാല്‍ കാസര്‍കോട് വെച്ചുനടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന വിവരം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഇത്തരം വാര്‍ത്തകളെ തള്ളികളയുന്നുവെന്നും അലോഷ്യസ് അറിയിച്ചു.
വരും ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വാര്‍ത്തകളെ തള്ളികളയുന്നുവെന്നാണ് അലോഷ്യസ് വ്യക്തമാക്കിയത്.
വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ഇന്നലെയാണ് കാസര്‍കോട് തുടക്കമായത്. കുമ്പളയില്‍ നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയും രക്തസാക്ഷി ഫണ്ട് വിവാദവുമാണ് യുഡിഎഫ് നേതാക്കളുടെ പ്രസംഗത്തില്‍ കൂടുതലും ഉള്‍പ്പെട്ടത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും നേതാക്കള്‍ പങ്കുവെച്ചു.
അലോഷ്യസ് സേവ്യര്‍ അടക്കം ഒരു വിഭാഗം ഭാരവാഹികള്‍ പുതുയുഗ യാത്രയില്‍ പങ്കെടുത്തില്ലെന്നും സീറ്റ് ചര്‍ച്ചയില്‍ കെഎസ്‌യുവിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരിച്ചതെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
Content Highlights: Did not participate in 'Puthuyuga' Yatra due to food poisoning said aloshious xavier