സർവൈവൽ ത്രില്ലർ, ക്വാളിറ്റി മേക്കിങ്; 'മഞ്ഞുമ്മൽ ബോയ്സ്' ട്രെയ്‌ലർ പുറത്ത്

സുഷിൻ ശ്യാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ 'മഞ്ഞുമ്മൽ ബോയ്സ്' മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റും.
സർവൈവൽ ത്രില്ലർ, ക്വാളിറ്റി മേക്കിങ്; 'മഞ്ഞുമ്മൽ ബോയ്സ്' ട്രെയ്‌ലർ പുറത്ത്

സുഷിൻ ശ്യാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ 'മഞ്ഞുമ്മൽ ബോയ്സ്' മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റും. പ്രേക്ഷകരുടെയും സിനിമ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 'മഞ്ഞുമ്മൽ ബോയ്സി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 'ജാന്‍ എ മന്നി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'.

സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. ഒരുപാട് തയാറെടുപ്പുകൾക്ക് ശേഷമാണ് ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്. ചിത്രത്തിന്റെ ടെക്ക്നിക്കൽ വിഭാഗം നോക്കിയാൽ തന്നെ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായവരാണ് ജോലി ചെയ്തിരിക്കുന്നത്.

സർവൈവൽ ത്രില്ലർ, ക്വാളിറ്റി മേക്കിങ്; 'മഞ്ഞുമ്മൽ ബോയ്സ്' ട്രെയ്‌ലർ പുറത്ത്
ഫെബ്രുവരി മാസം പോക്കറ്റ് കാലിയാകുമോ?; അണിയറയിൽ വമ്പൻ റിലീസുകൾ ഒരുങ്ങുന്നു

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ - വിക്രം ദഹിയ. ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com