'തെരി' ലുക്കിൽ അല്ല, ഇത് സംഭവം വേറെ; വരുൺ ധവാന്റെ 'ബേബി ജോൺ' ഫസ്റ്റ് ലുക്ക്

മെയ് 31-ന് ബേബി ജോൺ തിയേറ്ററുകളിലെത്തും
'തെരി' ലുക്കിൽ അല്ല, ഇത് സംഭവം വേറെ; വരുൺ ധവാന്റെ 'ബേബി ജോൺ' ഫസ്റ്റ് ലുക്ക്

അറ്റ്‍ലീ ചിത്രം 'തെരി'യുടെ ഹിന്ദി റീമേക്ക് 'ബേബി ജോണി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അറ്റ്‍ലീയുടെ അസോസിയേറ്റായി പ്രവ‍ർത്തിച്ച കലീസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ വരുൺ ധവാനാണ് നായകൻ. പോസ്റ്ററിൽ ഇതുവരെ കാണാത്ത വരുണിന്റെ ലുക്ക് കാണാം. തെരി സിനിമയിലെ വിജയ്‍യുടെ ​ഗറ്റപ്പിൽ നിന്ന് ഏറെ വ്യത്യസ്തയുള്ളതാണ് ബേബി ജോണിലെ വരുൺ ധവാൻ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റൽ റിവീൽ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേര്‍ന്നാണ് നിർമ്മാണം. മെയ് 31-ന് ചിത്രം തിയേറ്ററുകളിലെത്തും. ആക്ഷൻ എന്റർടെയ്നറായെത്തുന്ന സിനിമയിൽ നായികയാകുന്നത് കീർത്തി സുരേഷാണ്.

'തെരി' ലുക്കിൽ അല്ല, ഇത് സംഭവം വേറെ; വരുൺ ധവാന്റെ 'ബേബി ജോൺ' ഫസ്റ്റ് ലുക്ക്
സീതയാകാൻ സായി പല്ലവിയില്ല, പകരം ബോളിവുഡ് നായിക; 'രമായണ' അപ്ഡേറ്റ്

വമിഖ ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും ബേബി ജോണിന്റെ ഭാഗമാകും. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് തമൻ ആണ്. ടീസർ വീഡിയോയിലുള്ള തമന്റെ ബിജിഎമ്മിനെ നിരവധി പേരാണ് പ്രശംസിച്ചെത്തിയിരിക്കുന്നത്. വരുണിന്റെ ലുക്കും പ്രതീക്ഷ നൽകുന്നുവെന്നും പ്രതികരണങ്ങളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com