'വാഴ്ത്തുക്കള്‍'; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളറിയിച്ച് രജനികാന്ത്

ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
'വാഴ്ത്തുക്കള്‍'; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളറിയിച്ച് രജനികാന്ത്

നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിന് ആശംസകളറിയിച്ച് രജനികാന്ത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് 'വാഴ്ത്തുക്കള്‍' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.

പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, അനിരുദ്ധ് രവിചന്ദർ, സംവിധായകൻ അറ്റ്‍ലീ, കാ‍ർത്തിക് സുബ്ബരാജ് തുടങ്ങി നിരവധിപ്പേർ വിജയ്ക്ക് ആശംസകളറിയിച്ചിരുന്നു. പുതിയ തുടക്കം വിജയകരമാകട്ടെ എന്ന് പ്രാ‍ർത്ഥിക്കുന്നുവെന്ന് നടൻ രാഘവ ലോറൻസും എക്സിലൂടെ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു താൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായുള്ള പ്രഖ്യാപനം വിജയ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ദളപതി 69 ആയിരിക്കും അവസാന ചിത്രം. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കുമെന്നും. പിന്നീട് ഒരു സിനിമ കൂടിയെ അഭിനയിക്കുകയുള്ളു എന്നും വിജയ് അറിയിച്ചു.

'വാഴ്ത്തുക്കള്‍'; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളറിയിച്ച് രജനികാന്ത്
ലോകേഷ് കനകരാജും ശ്രുതി ഹാസനും ഫ്രെയ്മിൽ, അണിയറയിലൊരുങ്ങുന്നതെന്ത്?; ചിത്രം ഏറ്റെടുത്ത് ആരാധകർ

വിജയ് നേതൃത്വം നല്‍കുന്ന പാർട്ടിയ്ക്ക് തമിഴക വെട്രി കഴകം എന്നാണ് പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com