165 കോടിമുടക്കി വാങ്ങിയ ബംഗ്ലാവിൽ ചോർച്ച; വസ്തു ഇടപാടുകാരനെതിരെ പ്രിയങ്ക ചോപ്ര കോടതിയിൽ

അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ചെലവഴിച്ച മുഴുവൻ തുകയും തിരികെ ലഭിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്
165 കോടിമുടക്കി വാങ്ങിയ ബംഗ്ലാവിൽ ചോർച്ച; വസ്തു ഇടപാടുകാരനെതിരെ പ്രിയങ്ക ചോപ്ര കോടതിയിൽ

ബംഗ്ലാവ് വില്പന ചെയ്ത ഇടപാടുകാരനെതിരെ നടി പ്രിയങ്ക ചോപ്ര കോടതിയിൽ. 165 കോടി മുടക്കി 2019ൽ വാങ്ങിയ ബംഗ്ലാവ് ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെയാണ് പ്രിയങ്കയും പങ്കാളി നിക് ജൊനാസും നിയമയുദ്ധത്തിനൊരുങ്ങിയത്. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ചെലവഴിച്ച മുഴുവൻ തുകയും തിരികെ ലഭിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

2019ൽ വീട് വാങ്ങിയത് മുതൽ ചോർന്നൊലിയ്ക്കുന്ന പ്രശ്‌നമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുദ്ധിമുട്ടുകൾ രൂക്ഷമായതോടെ കുടുംബം ബംഗ്ലാവിലെ താമസമൊഴിഞ്ഞു.

165 കോടിമുടക്കി വാങ്ങിയ ബംഗ്ലാവിൽ ചോർച്ച; വസ്തു ഇടപാടുകാരനെതിരെ പ്രിയങ്ക ചോപ്ര കോടതിയിൽ
ബിജോയ് നമ്പ്യാർ ചിത്രത്തിൽ കാളിദാസ് ജയറാമും അർജുൻ ദാസും; 'പോർ' റിലീസിന്

2018ൽ ഇന്ത്യയിൽ വെച്ചായിരുന്നു നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം. ശേഷം 2019-ൽ ബംഗ്ലാവ് വാങ്ങി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. അതേസമയം നിക്കും പ്രിയങ്കയും വീട് ഒഴിയുന്നതായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായുള്ള വർത്തകളും വന്നു. ഇരുവരുടെയും ഒരുദ്യോഗിക വൃത്തങ്ങളിൽ നിന്നാണ് ബംഗ്ലാവ് ഒഴിയാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കിയത്.

റിച്ചാർഡ് മാഡനൊപ്പം സിറ്റാഡൽ സീരീസാണ് പ്രിയങ്ക ചോപ്രയുടേതായി അവസാനം റിലീസിനെത്തിയത്. ലോല്ലാപലൂസ സംഗീതോത്സവത്തിനായി എത്തിയ ജൊനാസ് സഹോദരങ്ങൾക്കൊപ്പം ഇന്ത്യയിലാണ് ഇപ്പോൾ താരമുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com