കരീന കപൂർ മുതൽ കജോൾ വരെ; ബോളിവുഡിൽ ട്രെൻഡിങ് ആയി 'മീ അറ്റ് 21'

ബോളിവുഡിലെ ട്രെൻഡ് സാവധാനത്തിൽ കേരളത്തിലേക്കും ചേക്കേറി തുടങ്ങിയിട്ടുണ്ട്
കരീന കപൂർ മുതൽ കജോൾ വരെ; ബോളിവുഡിൽ ട്രെൻഡിങ് ആയി 'മീ അറ്റ് 21'

ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രെൻഡിങ് 'മീ അറ്റ് 21' ( #MEAT21 ) ആണ്. സെലിബ്രിറ്റികൾ മുതൽ സാധാരണ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ വരെ തങ്ങളുടെ 21 വയസിലുള്ള ഫോട്ടോകൾ പങ്കുവെച്ച് ട്രാൻഫോർമേഷൻ മൂഡിലാണ്. കരീന കപൂർ, കജോൾ, പ്രിയങ്ക ചോപ്ര, കങ്കണ, രവീണ ടണ്ടൻ, ബിപാഷ ബസു തുടങ്ങി ബോളിവുഡ് താരങ്ങൾ അവരുടെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

കരീന കപൂർ മുതൽ കജോൾ വരെ; ബോളിവുഡിൽ ട്രെൻഡിങ് ആയി 'മീ അറ്റ് 21'
'അനിമൽ' സീക്വലിൽ അസീസായി ഷാഹിദ് കപൂർ?; പ്രതികരിച്ച് താരം

ട്രെൻഡിങ് മീ അറ്റ് 21 എന്ന തരംഗത്തിനൊപ്പം പങ്കുചേരുന്നു എന്ന കുറിപ്പോടെയാണ് കരീന കപൂർ ചിത്രങ്ങൾ പങ്കുവെച്ചത്. ഷാരൂഖിനൊപ്പം 21ാം വയസിൽ അഭിനയിച്ച 'അശോക' എന്ന ചിത്രത്തിലെ ഫോട്ടോകളാണ് കരീന പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെ കരീനയുടെ ആരാധകർ പ്രശംസിച്ചു കൊണ്ട് നിരവധി കമെന്റുകളാണ് ചെയ്തിരിക്കുന്നത്.

WEB 18

വെള്ള ഷർട്ട് ധരിച്ച് ബൈക്കിൽ സ്റ്റൈലിഷ് ആയി ഇരിയ്ക്കുന്ന ഫോട്ടോകളാണ് കജോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മിൻസാര കനവ് എന്ന തമിഴ് ചിത്രത്തിലെ അഞ്ജലി എന്ന കഥാപത്രത്തിന്റെ ഔട്ട് ഹിറ്റുകളിൽ ഒന്നാണത്.

പ്രിയങ്ക ചോപ്ര, കങ്കണ, രവീണ ടണ്ടൻ, ബിപാഷ ബസു തുടങ്ങിയവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തങ്ങളുടെ 21ാം വയസ്സിലെ ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലെ ട്രെൻഡ് സാവധാനത്തിൽ കേരളത്തിലേക്കും ചേക്കേറി തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com