'ഒരു അഭിനേതാവെന്ന നിലയിൽ ഗീതാഞ്ജലിയെ ഞാൻ ചോദ്യം ചെയ്യുമായിരുന്നു'; 'അനിമലി'നെ കുറിച്ച് രശ്മിക

'എല്ലാ അക്രമങ്ങളും അസഹനീയമായ വേദനയും നിറഞ്ഞ ഒരു ലോകത്ത് ഗീതാഞ്ജലി സമാധാനത്തോ‌ടെയും ശാന്തിയോ‌ടെയും ജീവിക്കുന്നു.'
'ഒരു അഭിനേതാവെന്ന നിലയിൽ ഗീതാഞ്ജലിയെ ഞാൻ ചോദ്യം ചെയ്യുമായിരുന്നു'; 'അനിമലി'നെ കുറിച്ച് രശ്മിക

സന്ദീപ് റെഡ്ഡി വാങ്കയുടെ 'അനിമൽ' ബോക്സ് ഓഫീസിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും സിനിമയിലെ ഉള്ളട‌ക്കത്തെ ചൊല്ലി വിവാദങ്ങളും സജീവമാണ്. അതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് രശ്മിക മന്ദാനയുടെ കഥാപാത്രമായ ​ഗീതഞ്ജലിയായിരുന്നു. രൺവിജയ് സിങ്ങെന്ന തന്റെ പങ്കാളിയുടെ എല്ലാ ക്രൂരതകളും സഹിച്ച് കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കഥാപാത്രമാണ് ​ഗീതാഞ്ജലി, അത്തരം കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്നായിരുന്നു പ്രക്ഷേകരിലധികവും അഭിപ്രായപ്പെട്ടത്.

എന്നാൽ ഗീതാഞ്ജലി എന്ന തന്റെ കഥാപാത്രത്തിന്റെ ചില രീതികളെ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പറയുകയാണ് രശ്മിക മന്ദാന. 'ഒരു ഫിൽറ്റർ ചെയ്ത കഥാപാത്രമല്ല ​ഗീതാഞ്ജലി. കുടുംബത്തിനെ ഒരുമിച്ച് നിർത്തുന്ന ശക്തിയാണവൾ,' ഇൻസ്റ്റഗ്രാമിലൂടെ താരം കുറിപ്പ് പങ്കുവെച്ചു.

'ഒരു അഭിനേതാവെന്ന നിലയിൽ ചിലപ്പോൾ ഗീതാഞ്ജലിയുടെ ചില പ്രവർത്തനങ്ങളെ ഞാൻ ചോദ്യം ചെയ്യുമായിരുന്നുഎന്റെ സംവിധായകൻ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു, ഇതായിരുന്നു അവരുടെ കഥ. രൺവിജയിയും ഗീതാഞ്ജലിയും, അവരുടെ സ്നേഹവും അഭിനിവേശവും, അവരുടെ കുടുംബങ്ങളും അവരുടെ ജീവിതവും, ഇതാണ് അവർ. എല്ലാ അക്രമങ്ങളും അസഹനീയമായ വേദനയും നിറഞ്ഞ ഒരു ലോകത്ത് ഗീതാഞ്ജലി സമാധാനത്തോ‌ടെയും ശാന്തിയോ‌ടെയും ജീവിക്കുന്നു. തന്റെ ഭർത്താവും മക്കളും സുരക്ഷിതരായിരിക്കാൻ അവൾ പ്രാർത്ഥിക്കുന്നു,' ന‌ടി വ്യക്തമാക്കി.

'ഒരു അഭിനേതാവെന്ന നിലയിൽ ഗീതാഞ്ജലിയെ ഞാൻ ചോദ്യം ചെയ്യുമായിരുന്നു'; 'അനിമലി'നെ കുറിച്ച് രശ്മിക
'സരസുവിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം'; കാലത്തെ അതിജീവിച്ച കഥാപാത്രത്തെക്കുറിച്ച് ഗായത്രി വർഷ

'അവള്‍ അവളുടെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യും. ഗീതാഞ്ജലി എന്റെ ദൃഷ്ടിയിൽ തികച്ചും സുന്ദരമാണ്, ചില കാര്യങ്ങളിൽ അവള്‍ ശക്തയായി നിലകൊള്ളുകയും അവരുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മിക്ക സ്ത്രീകളെയും പോലെയാണ്,' സംവിധായക​ൻ പറഞ്ഞതായി രശ്മിക കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com