തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് 'പാൻ ഇന്ത്യൻ റീച്ച്' സ്വന്തമാക്കാൻ ദക്ഷിണേന്ത്യൻ സിനിമകൾക്കായി
തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും

കൊവിഡാനന്തരം ഇന്ത്യൻ സിനിമ അതിജീവിക്കുന്ന കാഴ്ച പ്രകടമായ വർഷമാണ് 2023. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന പൊതുധാരണ തിരുത്തപ്പെട്ടതും തെന്നിന്ത്യൻ സിനിമകൾ കൂടുതൽ പ്രേക്ഷകരെ നേടിയതും ഈ വർഷത്തെ പ്രത്യേകതയാണ്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് 'പാൻ ഇന്ത്യൻ റീച്ച്' സ്വന്തമാക്കാൻ ദക്ഷിണേന്ത്യൻ സിനിമകൾക്കായി. ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ തെന്നിന്ത്യന്‍ സിനിമകളുടെ പട്ടികയിൽ ഒരു മലയാള ചിത്രവുമുണ്ട്.

തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും
അജിത്തും ഇനി വെട്രിമാരന്റെ നായകൻ; 'എകെ 64' ഒരുക്കും

2023ലെ കളക്ഷൻ കണക്കുകളിൽ മാജിക്ക് നമ്പറുകൾ തീർത്തത് തമിഴ് സിനിമാ വ്യവസായമാണ്. ഇന്ത്യൻ സിനിമയിലെ വിജയചിത്രങ്ങളുടെ ശരാശരി പരിശോധിച്ചാലും ഈ മുന്നേറ്റം കാണാനാകും. ലോകേഷ് കനകരാജ്‌-വിജയ് ചിത്രം 'ലിയോ' ആണ് പട്ടികയിൽ ഒന്നാമത്. 615 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ​ഗ്രോസ് കളക്ഷൻ. നെല്‍സണ്‍ ദിലീപ്‍കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 'ജയിലര്‍' ആണ് രണ്ടാം സ്ഥാനത്ത്. ജയിലറിന്‍റെ ആ​ഗോള ​ഗ്രോസ് 607 കോടിരൂപയാണ്. ഇരു ചിത്രങ്ങളിലും മലയാളി താരങ്ങളുടെ സുപ്രധാന സാന്നിധ്യം ഉണ്ടായിരുന്നു.

തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും
'ഐഎഫ്എഫ്ഐയിലെ പരാമർശം രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല'; വിശദീകരിച്ച് റിഷബ് ഷെട്ടി

തെലുങ്ക് ചിത്രം 'ആദിപുരുഷ്' ആണ് മൂന്നാം സ്ഥാനത്ത്. 353 കോടിയാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് ​ഗ്രോസ്. തമിഴ് സിനിമകള്‍ തന്നെയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വിജയ് ചിത്രം 'വാരിസ്' എന്നീ ചിത്രങ്ങൾക്കാണ് ഈ നേട്ടങ്ങൾ. പൊന്നിയിൻ സെൽവനിലും മലയാളി താരങ്ങൾ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പിഎസ്2 343 കോടിയും വാരിസ് 292 കോടിയുമാണ് ആഗോള തലത്തിൽ നേടിയത്.

തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും
കെജിഎഫിന് മുൻപ് വരേണ്ടിയിരുന്നത് സലാ‍ർ; കെജിഎഫ് രണ്ടാം ഭാഗം ചിന്തിച്ചിരുന്നില്ലെന്ന് പ്രശാന്ത് നീൽ

ചിരഞ്ജീവി നായകനായ തെലുങ്ക് ചിത്രം 'വാള്‍ട്ടര്‍ വീരയ്യ'യാണ് ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് അജിത്ത് കുമാര്‍ നായകനായ 'തുനിവ്'. 196 കോടിയുടെ നേട്ടവുമായി എട്ടാം സ്ഥനത്താണ് മലയാള ചിത്രം '2018' ഉള്ളത്. 2018ൽ കേരളം അതിജീവിച്ച പ്രളയം പ്രമേയമായ മൾട്ടിസ്റ്റാറർ സിനിമയുടെ സംവിധായകൻ ജുഡ് ആന്തണി ജോസഫ് ആണ്. നന്ദമൂരി ബാലകൃഷ്ണ നായകനായ 'വീര സിംഹ റെഡ്ഡി'യും നാനി നായകനായ 'ദസറയും' ആണ് ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ. ഇരു ചിത്രങ്ങളും യഥാക്രമം 119 കോടിയും 115 കോടിയും കളക്ഷൻ നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com