'ഞാൻ മാപ്പ് പറയില്ല, തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും'; മൻസൂർ അലി ഖാൻ

'പറഞ്ഞത് ഒരു തമാശയാണെന്ന് മനസിലാക്കാതെ എന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയും അത് വലിയ പ്രശ്നമാക്കുകയും ചെയ്യുകയാണ്'
'ഞാൻ മാപ്പ് പറയില്ല, തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും';  മൻസൂർ അലി ഖാൻ

ചെന്നെെ: നടി തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധപരാമർശത്തിൽ മാപ്പ് പറയാൻ താൻ ഒരുക്കമല്ലെന്ന് നടൻ മൻസൂർ അലി ഖാൻ. തെറ്റ് ചെയ്തിട്ടില്ല എന്നും താൻ നടത്തിയ പരാമർശത്തെ തെറ്റിദ്ധരിക്കുകയാണെന്നും തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.

'തമിഴ്നാട്ടിലെ ജനങ്ങൾ തനിക്ക് പിന്തുണയായുണ്ട്. പറഞ്ഞത് ഒരു തമാശയാണെന്ന് മനസിലാക്കാതെ എന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയും അത് വലിയ പ്രശ്നമാക്കുകയും ചെയ്യുകയാണ്. എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടി തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കാൻ പോവുകയാണ്,' മൻസൂർ അലി ഖാൻ പ്രതികരിച്ചു.

'ഞാൻ മാപ്പ് പറയില്ല, തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും';  മൻസൂർ അലി ഖാൻ
'നായകനാക്കണം, ഇല്ലെങ്കിൽ ഇനി ഒന്നിച്ചില്ല'; ലോകേഷ് തൃഷയെ പിന്തുണച്ചതിൽ അതൃപ്തിയെന്ന് മൻസൂർ അലി ഖാൻ

തനിക്കെതിരെ സംസാരിച്ച തരാങ്ങളൊക്കെ ശരിക്കും നല്ലവരാണോ എന്നും മൻസൂർ അലി ഖാൻ ചോദിച്ചു. നടികർ സംഘത്തിനെതിരെയും നടൻ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. വിജയ്‌യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com