ബിടിഎസിൽ നിന്ന് ഒരാൾ കൂടി സൈനിക സേവനത്തിന്; സു​ഗയ്ക്ക് കണ്ണീർ യാത്ര നൽകി ആരാധകർ

മുൻപ് ജിൻ, ജെ-ഹോപ്പ്​ എന്നിവർ അവരുടെ നിർബന്ധിത സൈനിക സേവനം ആരംഭിച്ചിരുന്നു
ബിടിഎസിൽ നിന്ന് ഒരാൾ കൂടി സൈനിക സേവനത്തിന്; സു​ഗയ്ക്ക് കണ്ണീർ യാത്ര നൽകി ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവൻ കീഴടക്കിയ സൗത്ത് കൊറിയൻ ബാൻഡ് ആണ് ബിടിഎസ്. ഇന്ത്യയിലടക്കം ആർമിയുള്ള (ഫാൻസ്) ബിടിഎസിൽ നിന്ന് ഒരാൾ കൂടി കൊഴിയുകയാണ്. ബിടിഎസ് താരമായ സു​ഗ എന്ന മിൻ യൂൻഗിയാണ് നിർബന്ധിത സൈനിക സേവനത്തിനായി തയ്യാറെടുക്കുന്നത്. ഇതോടെ ബിടിഎസിലെ മൂന്നാമത്തെയാളാണ് ബാൻഡിൽ നിന്ന് താൽക്കാലികമായി പോകുന്നത്. മുൻപ് ജിൻ, ജെ-ഹോപ്പ്​ എന്നിവർ അവരുടെ നിർബന്ധിത സൈനിക സേവനം ആരംഭിച്ചിരുന്നു.

'ബിഗ്​ ഹിറ്റ്'​ മ്യൂസിക്​ കമ്പനിയാണ്​ വാർത്ത പുറത്തുവിട്ടത്​. സുഗയുടെ സൈനിക സേവനം സെപ്റ്റംബർ 22 നാണ് ആരംഭിക്കുക. 'സുഗ തന്റെ സേവനം പൂർത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും, നന്ദി’ എന്നാണ് ബിഗ്ഹിറ്റ് മ്യൂസിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. വാർത്ത പുറത്തു വന്നതിന് പിന്നാലെ കടുത്ത നിരാശയിലാണ് ആരാധകർ. ഗയുടെ എൻലിസ്റ്റ്മെന്റിന് മുൻപായി അദ്ദേഹത്തെ സന്ദർശിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടു നിൽക്കണമെന്നും ബിഗ് ഹിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ എം (കിം നാം ജൂൺ), ജിമിൻ, വി (കിം തേഹ്യോങ്), ജൂങ്കൂക് (ജോൺ ജങ് കൂക്) എന്നിവരാണ് ഇനി ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ. എല്ലാ അംഗങ്ങളും അവരുടെ സൈനിക ചുമതലകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ 2025 ഓടെ ബാൻഡ് വീണ്ടും സജീവമാകും. അടുത്തിടെ ഗ്രൂപ്പിന്റെ തലവനായ ആർഎം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നിലവിൽ ​ഗ്രൂപ്പ് ആൽബങ്ങൾ ചെയ്യാൻ സാധിക്കാത്തതിനാൽ സോളോ പ്രൊജെക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ സോളോ ആൽബമായ 'ഡി-ഡേ' പുറത്തിറങ്ങിയിരുന്നു. ഒരു കെ-പോപ്പ് താരത്തിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സോളോ ആൽബങ്ങളിൽ ഒന്നാണ് 'ഡി-ഡേ'.

Related Stories

No stories found.
logo
Reporter Live
www.reporterlive.com