കെഎച്ച് 234; മണിരത്നം-കമൽ ഹാസൻ ചിത്രത്തിന്റെ താരനിര നീളുന്നു

കമൽ ഹാസൻറെ കരിയറിലെ 234-ാം ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്നത്
കെഎച്ച് 234; മണിരത്നം-കമൽ ഹാസൻ ചിത്രത്തിന്റെ താരനിര നീളുന്നു

ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷരെ 'ഇനിയും' എന്നു പറയിപ്പിച്ച കോംബോയാണ് മണി രത്നം-കമൽ ഹാസൻ കൂട്ടുകെട്ട്. 'നായകൻ' എത്തി 36 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന 'കെ എച്ച് 234'നായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർ. ഇപ്പോഴിതാ കെ എച്ച് 234ലെ ചില സുപ്രധാന താരനിർണ്ണയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കമൽ ഹാസൻറെ കരിയറിലെ 234-ാം ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്നത്. തൃഷ നായികയാവാൻ സാധ്യതയുള്ള ചിത്രത്തിൽ ദുൽഖർ സൽമാനും ജയം രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 'പൊന്നിയിൻ സെൽവനി'ൽ ജയം രവിയും 'ഓകെ കൺമണി'യിൽ ദുൽഖറും മണി രത്നത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കമൽ ഹാസനൊപ്പം 'തൂങ്കാ വനം', 'മന്മദൻ അമ്പ്' എന്നീ ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിച്ചു. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ഫ്രാഞ്ചൈസിൽ സുപ്രധാന കഥാപാത്രമായിരുന്നു തൃഷ. അതേസമയം കെഎച്ച് 234ൻറെ താരനിരയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.

രാജ്‍ കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവർ ചേർന്നാണ് കെഎച്ച് 234 നിർമ്മിക്കുന്നത്. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഇന്ത്യൻ 2 അണിയറയിലാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം 'കൽകി 2898 എഡി'യിലും കമൽ ഹാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com