'യൂണിയനും സഹപ്രവർത്തകർക്കുമൊപ്പം'; ഹോളിവുഡ് സമരത്തിന് പ്രിയങ്ക ചോപ്രയുടെ പിന്തുണ

'യൂണിയനും സഹപ്രവർത്തകർക്കുമൊപ്പം'; ഹോളിവുഡ് സമരത്തിന് പ്രിയങ്ക ചോപ്രയുടെ പിന്തുണ

ഹോളിവുഡ് താരങ്ങളുടെ സമരത്തിന് പിന്തുണയറിയിച്ച് നടി പ്രിയങ്ക ചോപ്ര. യൂണിയനും സഹപ്രവർത്തകർക്കുമൊപ്പമാണെന്ന് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ സിനിമാ താരങ്ങൾ അനിശ്ചിത കാല സമരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാ’ണ് സമരത്തിന് നേതൃത്വം നൽകുന്നത്.

സമരം കടുപ്പിച്ചതോടെ സിനിമ നിർമ്മാണത്തിലും ചിത്രീകരണത്തിലും വൻ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഡെഡ്പൂൾ 3, മിഷൻ ഇംപോസിബിൾ 8, വെനം 3 എന്നിങ്ങനെ തുടങ്ങി ലോക പ്രേക്ഷകർ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമാ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഹോളിവുഡിന്.

കുറഞ്ഞ പ്രതിഫലം, എഐ സങ്കേതികതയെ കൊണ്ടുവരുന്നതിലൂടെയുണ്ടാകാൻ പോകുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. സമാന ആവശ്യങ്ങളുമായി ഹോളിവുഡിലെ എഴുത്തുകാർ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com