ഫർഹാൻ അക്തർ ചിത്രത്തിൽ നിന്ന് പ്രിയങ്ക ചോപ്രയും കത്രീന കൈഫും പിന്മാറി; 'ജീ ലെ സരാ'പാതി വഴിയിൽ ?

ഫർഹാൻ അക്തർ ചിത്രത്തിൽ നിന്ന് പ്രിയങ്ക ചോപ്രയും കത്രീന കൈഫും പിന്മാറി; 'ജീ ലെ സരാ'പാതി വഴിയിൽ ?

ഹോളിവുഡിൽ സിനിമകൾ ചെയ്യുന്നതിനാൽ ഡേറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രിയങ്ക പിന്മാറുന്നതെന്നാണ് വിവരം

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ട്രാവൽ ത്രില്ലർ 'ജീ ലെ സരാ' ഏറെക്കാലമായി പാതി വഴിയിലാണ്. സിനിമ പ്രഖ്യാപിച്ചുവെങ്കിലും ചിത്രീകരണവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും എത്തിയിരുന്നില്ല. ഇപ്പോൾ ചിത്രത്തിൽ നിന്ന് പ്രധാന താരങ്ങളായ പ്രിയങ്ക ചോപ്രയും ഒപ്പം കത്രീന കൈഫും പിന്മാറിയതായി ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ആലിയ ഭട്ട് മാത്രമാണ് ചിത്രത്തിൽ തുടരുന്നത്.

സിനിമയുടെ ചിത്രീകരണം വൈകുന്നതാണ് സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണമായി പറയുന്നത്. എന്നാൽ താരങ്ങൾ പിന്മാറിയതായി ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, കത്രീന കൈഫ് ഇപ്പോഴും ചിത്രത്തിന്റെ ഭാഗമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹോളിവുഡിൽ സിനിമകൾ ചെയ്യുന്നതിനാൽ ഡേറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രിയങ്ക പിന്മാറുന്നതെന്നാണ് വിവരം.

സിനിമ ഉപേക്ഷിക്കില്ല എന്നും പ്രിയങ്കയ്ക്ക് പകരക്കാരിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. ഏത് താരമാണ് പകരമായി എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. 2021 ഓഗസ്റ്റിലാണ് ജീ ലെ സരാ എന്ന സിനിമ പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പുറത്തുവിട്ട പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് സ്ത്രീകളുടെ റോഡ് ട്രിപ്പാണ് ചിത്രം.

logo
Reporter Live
www.reporterlive.com