'പുഷ്പ കഴിഞ്ഞാൽ അൽഫോൺസ് പുത്രനുമായുള്ള ചിത്രം'; അടുത്ത വർഷം ഉണ്ടാകുമെന്ന് ഫഹദ് ഫാസിൽ

'അദ്ദേഹം ഇപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലാണ്. എന്റെ കമ്മിറ്റ്മെന്‍റുകളും പൂർത്തിയാക്കാനുണ്ട്. പുഷ്പ 2-ന് ശേഷമായിരിക്കും അൽഫോൺസ് ചിത്രം'
'പുഷ്പ കഴിഞ്ഞാൽ അൽഫോൺസ് പുത്രനുമായുള്ള ചിത്രം'; അടുത്ത വർഷം ഉണ്ടാകുമെന്ന് ഫഹദ് ഫാസിൽ

പുഷ്പ ദ റൂളിന് ശേഷം സംവിധായകൻ അൽഫോൺസ് പുത്രനുമായി ഒന്നിക്കുമെന്ന് ന‌ടൻ ഫഹദ് ഫാസിൽ. ചിത്രം അടുത്ത വർഷത്തേക്കാണ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നും ഫഹദ് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പുഷ്പ ദ റൂളിലെ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഫഹദ് സംസാരിച്ചു.

‌അടുത്ത വർഷമാണ് അൽഫോൺസുമായുള്ള ചിത്രത്തിന് തുടക്കമാകുക. അദ്ദേഹം ഇപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലാണ്. എന്റെ കമ്മിറ്റ്മെന്റുകളും പൂർത്തിയാക്കാനുണ്ട്. പുഷ്പ 2-ന് ശേഷമായിരിക്കും അൽഫോൺസ് ചിത്രം, ഫഹദ് പറഞ്ഞു. പുഷ്പയിലെ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ, പഷ്പയും ഭഗവദ് സിംഗിനുമിടയിൽ ഒരുപാട് സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്. രണ്ടാം ആ ഭാഗം സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്, ഫഹദ് വ്യക്തമാക്കി. '

ഒരു ആക്ഷൻ പാക്ഡ് ഗ്യാങ്സ്റ്റർ ചിത്രമായൊരുങ്ങുന്ന 'പുഷ്പ 2' 2024 ഓഗസ്റ്റിനുള്ളിൽ തന്നെ റിലീസിനെത്തിക്കുമെന്നാണ് സൂചന. അതേസമയം 'വിക്രം' സിനിമയ്ക്ക് ശേഷം ലോകേഷുമായി അടുത്ത സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുകയാണ് ഫഹദ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ ഭാഗമാകാൻ കഴിയുക തന്നെ ആവേശകരമാണ്. അദ്ദേഹം എല്ലാ കഥാപാത്രങ്ങളെയും ഏതെങ്കിലും രൂപത്തിൽ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. ചർച്ചകൾ നടക്കുകയാണ്, താരം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com