അവര്‍ പറയുന്നത് കളളമാണോ?; ഒരാള്‍ നിങ്ങളോട് പറയുന്നത് കള്ളമാണോ എന്ന് മനസിലാക്കാന്‍ 7 വഴികള്‍

ആളുകള്‍ വാക്കുകള്‍കൊണ്ട് മാത്രമല്ല കള്ളം പറയുന്നത് അവരുടെ ശരീരവും ചലനങ്ങളും മുഖവും ഒക്കെ ശ്രദ്ധിച്ചാല്‍ അതിനുള്ള സൂചന ലഭിക്കും.

അവര്‍ പറയുന്നത് കളളമാണോ?; ഒരാള്‍ നിങ്ങളോട് പറയുന്നത് കള്ളമാണോ എന്ന് മനസിലാക്കാന്‍ 7 വഴികള്‍
dot image

മനുഷ്യര്‍ കള്ളം പറയാറുണ്ട്. ചിലപ്പോള്‍ വേണമെന്ന് വച്ചുകൊണ്ടാവില്ല. പക്ഷേ കള്ളം പറയുന്നത് ഒരു സാധാരണ കാര്യമാണ്. ചില നുണകള്‍ നിരുപദ്രവകരമാണെങ്കിലും മറ്റ് ചിലത് ആളുകളെ അസ്വസ്ഥരാക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്‌തേക്കാം. നിങ്ങളോട് ആരെങ്കിലും കരുതിക്കൂട്ടി നുണപറയുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്. കാരണം ആളുകള്‍ വാക്കുകള്‍ കൊണ്ട് മാത്രമല്ല കളളംപറയുന്നത് അവരുടെ ശരീരവും കള്ളം പറയുമ്പോള്‍ ചില സൂചനകള്‍ കാണിച്ചുതരും.

telling lies gesture

കണ്ണുകളിലെ ചലനങ്ങള്‍

കള്ളം പറയുന്ന സമയത്ത് ആളുകളുടെ നേത്ര സമ്പര്‍ക്കം ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാന്‍ സാധിക്കും. ചുണ്ടില്‍ ചിരി വരുത്തുമെങ്കിലും കണ്ണുകളില്‍ ആ സന്തോഷം കാണാനാവില്ല. ആളുകളുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതെ വരികയും, സാധാരണയില്‍ കൂടുതല്‍ കണ്ണ്ചിമ്മുകയും ചെയ്യും. ഈ രഹസ്യം അറിയാവുന്ന ചിലര്‍ തുറിച്ചുനോക്കിയും കണ്ണുകള്‍ ചിമ്മാതെയും നമ്മുടെ മുഖത്ത് നോക്കി സംസാരിക്കും.

ഇല്ല'എന്ന് പറഞ്ഞതിന് ശേഷം കണ്ണുചിമ്മുക. വേറെ ദിശയിലേക്കുനോക്കി 'ഇല്ല' എന്നു പറയുക. നിങ്ങള്‍ എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ അവര്‍ പെട്ടെന്ന് നിയന്ത്രിതമായി കണ്ണ് ചിമ്മുകയോ രക്ഷപെടാന്‍ നോക്കുന്നതുപോലെ നോട്ടം മുഖത്തുനിന്ന് മാറ്റുകയോ ചെയ്യാം. മാത്രമല്ല കണ്ണില്‍ കൈകള്‍ കൊണ്ടുവരികയും കണ്ണ് പൊത്തിപ്പിടിക്കുകയും ഒക്കെ ചെയ്യും.

telling lies gesture

പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാത്ത സൂക്ഷ്മ ഭാവങ്ങള്‍

കള്ളം പറയുന്നവരുടെ മുഖത്ത് ഭയം, നീരസം, കുറ്റബോധം എന്നിവയുടെ പല ഭാവങ്ങള്‍ മിന്നല്‍പോലെ കടന്നുപോകും. പക്ഷേ പെട്ടെന്നുതന്നെ ഒരു പുഞ്ചിരികൊണ്ട് അവരത് മറയ്ക്കും. ഇത്തരത്തിലുള്ള ചെറിയ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും.

ചുണ്ടിലെയും വായിലെയും ചലനങ്ങള്‍

കള്ളം പറയുമ്പോള്‍ ചുണ്ടുകള്‍ അമര്‍ത്തി പിടിക്കുന്നത് സാധാരണമാണ്. അതുപോലെതന്നെ കള്ളം പറയുന്ന സമയത്ത് ആളുകള്‍ വായ പൊത്തിപിടിക്കാന്‍ ശ്രമിക്കും. അതായത് ചുണ്ടിന് മുകളില്‍ കെവിരലുകള്‍ വയ്ക്കുക,ചുണ്ട് മറയ്ക്കുന്ന രീതിയില്‍ കൈവിരലുകളും കൈകളും വയ്ക്കുക ഇങ്ങനെയൊക്കെ.

ഇടയ്ക്കിടെ മുഖത്ത് തൊടുന്ന ആംഗ്യങ്ങള്‍

നുണ പറയുന്നത് ആന്തരിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അപ്പോള്‍ ശരീരം സ്വയം ശാന്തമാകാന്‍ ശ്രമിക്കും. അപ്പോഴാണ് മൂക്കില്‍ തൊടുക, കഴുത്ത് തടവുക, കഴുത്ത് ചൊറിയുക, വായ മൂടുക, മുടിയോ വസ്ത്രമോ ഇടയ്ക്കിടെ ഒതുക്കിവയ്ക്കുക തുടങ്ങിയ ആംഗ്യങ്ങള്‍ കാണിക്കുന്നത്. നിങ്ങള്‍ തമ്മിലുള്ള സംഭാഷണം കൂടുതല്‍ സെന്‍സിറ്റീവായ ഗൗരവകരമായ എന്തെങ്കിലും കാര്യത്തിലേക്ക് അടുക്കുമ്പോള്‍ ഈ പ്രവര്‍ത്തികള്‍ വര്‍ധിച്ചേക്കാം.

telling lies gesture

അമിതമായ ആംഗ്യങ്ങള്‍

കള്ളം പറയുമ്പോള്‍ അധികം സംസാരിക്കില്ല എന്നും ശരീരചലനങ്ങള്‍ കാണിക്കില്ല എന്നും പറയുന്നതില്‍ കാര്യമില്ല. കാരണം, കള്ളംപറഞ്ഞുകൊണ്ട് നിങ്ങളുടെ ശ്രദ്ധ തിരിക്കാനായി അവര്‍ അമിതമായി ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നു.

വൈകിയ പ്രതികരണങ്ങളും അമിതമായ വിശദീകരണവും

കള്ളം പറയുന്ന ആളോട് എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ വൈകും. ഉത്തരത്തിന് മുന്‍പ് ഒരു ഇടവേള ശ്രദ്ധിച്ചാല്‍ മനസിലാകും. അതല്ലെങ്കില്‍ ഉത്തരം ആലോചിക്കാനായി നിങ്ങളോട് ചോദ്യം ഒന്നുകൂടി പറയാന്‍ ആവശ്യപ്പെടും.ചിലപ്പോള്‍ അവര്‍ കാര്യങ്ങളില്‍ അനാവശ്യ വിശദാംശങ്ങള്‍ ചേര്‍ക്കുകയോ അവരുടെ കഥ വിശ്വസനീയമാക്കാന്‍ ലളിതമായ കാര്യങ്ങള്‍ അമിതമായി വിശദീകരിക്കുകയോ ചെയ്യാം.

telling lies gesture

വാക്കുകളും ഭാവങ്ങളും പൊരുത്തപ്പെടാതിരിക്കുക

കള്ളം പറയുന്നവരുടെ വാക്കുകളും ശരീര ചലനങ്ങളും തമ്മില്‍ പൊരുത്തപ്പെടില്ല. അതായത്,' ഓ കുഴപ്പം ഒന്നും ഇല്ല' എന്ന രീതിയില്‍ പറഞ്ഞാലും അവരുടെ മുഖത്ത് നോക്കിയാല്‍ കുഴപ്പം ഉണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും.അവരുടെ മുഖം പിരിമുറുക്കമുള്ളതായി തോന്നാം. ശബ്ദവും വാക്കുകളുമായി പൊരുത്തപ്പെടാതെയുമിരിക്കാം.

Content Highlights: People lie not only with words, but if you pay attention to their body language, movements, and facial expressions, you can find clues to help you understand when they are lying.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image