Top

ഉത്തർപ്രദേശ് നാലാംഘട്ട വോട്ടെടുപ്പ്; 59 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

സംസ്‌ഥാനത്ത്‌ 403 നിയമസഭ മണ്ഡലങ്ങളാണുള്ളത്‌. ഇതിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഇതിനോടകം തന്നെ പൂ‍ർത്തിയായി.

23 Feb 2022 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തർപ്രദേശ് നാലാംഘട്ട വോട്ടെടുപ്പ്; 59 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
X

ഉത്തർപ്രദേശ്‌ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ്‌ ഇന്ന് തെരഞ്ഞെടുപ്പു നടക്കുന്നത്. സംസ്‌ഥാനത്ത്‌ 403 നിയമസഭ മണ്ഡലങ്ങളാണുള്ളത്‌. ഇതിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഇതിനോടകം തന്നെ പൂ‍ത്തിയായി. 624 സ്ഥാനാർഥികളാണ് ഉത്ത‍‌‍‍‍‍ർപ്രദേശിലെ നാലാംഘട്ട തെരഞ്ഞെടുപ്പിൽ ജനവധി തേടുന്നത്‌.

കർഷക കൂട്ടക്കൊല നടന്ന ലഖിംപുർ ഖേരിയിലും ഇന്നാണ് വോട്ടെടുപ്പ്. ഒക്ടോബർ മൂന്നിന് നടന്ന സംഘർഷത്തിലാണ്‌ ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടത്. ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ സംഭവം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളിൽ 51 എണ്ണവും 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കൊപ്പമായിരുന്നു.

കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ റായ്ബറേലി ലോക്‌സഭ മണ്ഡല പരിധിയിലും ഇന്നാണ് വോട്ടെടുപ്പ്. ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ സംസ്ഥാനത്ത് പ്രധാന പോരാട്ടം നടക്കുന്നതിനിടെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ അവശേഷിക്കുന്ന ചില ശക്തികേന്ദ്രങ്ങളും ഇന്ന് പോളിങ് ബൂത്തിലെത്തുന്നുണ്ട്.

2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളുമാണ് ലഭിച്ചത്. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

Story Highlihts : Uttar Pradesh Assembly the fourth phase of polling will begin today

Next Story