Top

പഴയ 'കോണ്‍ഗ്രസ് സിങ്ങ്' യുപി മന്ത്രിസഭയില്‍; കൂര്‍മ്മ ബുദ്ധിശാലിയെ ചേര്‍ത്ത് നിര്‍ത്തി ബിജെപി

ഒബിസി വിഭാഗത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള സ്വതന്ത്രദേവ് സിങ്ങ് കുര്‍മ്മി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്

25 March 2022 3:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഴയ കോണ്‍ഗ്രസ് സിങ്ങ് യുപി മന്ത്രിസഭയില്‍; കൂര്‍മ്മ ബുദ്ധിശാലിയെ ചേര്‍ത്ത് നിര്‍ത്തി ബിജെപി
X

ലക്നൗ: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റ യോഗി മന്ത്രിസഭയില്‍ പഴയ 'കോണ്‍ഗ്രസ് സിങ്ങും'. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് കോണ്‍ഗ്രസ് സിങ്ങ് എന്നായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പേര് കോളേജ് കാലത്ത് സംഘ്പരിവാര്‍ പ്രസ്ഥാത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് പേര് സ്വതന്ത്രദേവ് സിങ്ങ് എന്നാക്കിയത്. യുപിയില്‍ പാര്‍ട്ടിയുടെ തുറുപ്പ് ചീട്ടുകളില്‍ പ്രധാനപ്പെട്ട നേതാവാണ് സ്വതന്ത്രദേവ്.

ഒബിസി വിഭാഗത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള സ്വതന്ത്രദേവ് സിങ്ങ് കുര്‍മ്മി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ രണ്ടാം തവണയും യോഗി ആദിത്യനാഥിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവുകൂടിയാണ് സ്വതന്ത്രദേവ് സിങ്ങ്. ഹിന്ദിയില്‍ അച്ചടിക്കുന്ന ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന സ്വതന്ത്രദേവ്, യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി, ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സ്വതന്ത്രദേവ് ഒന്നാം യോഗി സര്‍ക്കാരിലും മന്ത്രിയായിരുന്നു. നിയമ നിര്‍മ്മാണ കൗണ്‍സില്‍ അംഗമാണ് സ്വതന്ത്രദേവ്. 2019ല്‍ സംസ്ഥാന അധ്യക്ഷനായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം 2014, 2017ലും നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെ മുഖ്യ സംഘാടകനായിരുന്നു.

STORY HIGHLIGHTS: Swatantra Dev Singh, UP minister, changed his original name Congress Singh after joining BJP

Next Story

Popular Stories