Top

രാജസ്ഥാനെ കര്‍ത്തവ്യസ്ഥാന്‍ എന്നാക്കിക്കൂടെ; പുനര്‍നാമകരണത്തില്‍ വിമര്‍ശനവുമായി ശശി തരൂര്‍

രാജ് പാതയെ കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്യണമെങ്കില്‍ എല്ലാ രാജ്ഭവനുകളും കര്‍ത്തവ്യഭവനുകളായി മാറേണ്ടതല്ലേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

11 Sep 2022 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാനെ കര്‍ത്തവ്യസ്ഥാന്‍ എന്നാക്കിക്കൂടെ; പുനര്‍നാമകരണത്തില്‍ വിമര്‍ശനവുമായി ശശി തരൂര്‍
X

ന്യൂഡല്‍ഹി: രാജ്പഥ് പാതയുടെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ് പാതയെ കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്യണമെങ്കില്‍ എല്ലാ രാജ്ഭവനുകളും കര്‍ത്തവ്യഭവനുകളായി മാറേണ്ടതല്ലേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്പഥിനെ കര്‍ത്തവ്യപഥ് എന്നാക്കാമെങ്കില്‍, എല്ലാ രാജ്ഭവനുകളെയും കര്‍ത്തവ്യഭവന്‍ എന്നാക്കിക്കൂടെ, എന്തിന് അവിടെ നിര്‍ത്തണം? രാജസ്ഥാനെ കര്‍ത്തവ്യസ്ഥാന്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൂടെയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

സെപ്റ്റംബര്‍ എട്ടിനാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ കര്‍ത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അധികാരത്തിന്റെ പ്രതീകമായിരുന്ന പഴയ രാജ്പഥില്‍ നിന്ന് പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണമായ കര്‍ത്തവ്യ പാതയിലേക്കുള്ള മാറ്റത്തെയാണ് 'കര്‍ത്തവ്യ പാത' സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. കൊളോണിയല്‍ കാലത്തുനിന്ന് നമ്മള്‍ പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കര്‍ത്തവ്യപഥ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlight: shasi tharoor against renaming rajpath as karthavya path

Next Story