Top

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സാധ്യത തളളിക്കളഞ്ഞ് പ്രശാന്ത് കിഷോർ

ഇപ്പോൾ അധികാരത്തിൽ തുടരാൻ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും നിതീഷ് കുമാർ തയ്യാറാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി

13 Nov 2022 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സാധ്യത തളളിക്കളഞ്ഞ് പ്രശാന്ത് കിഷോർ
X

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സാധ്യത തളളിക്കളഞ്ഞ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സ്വന്തം സംസ്ഥാനമായ ബീഹാറിൽ ഒരു മികച്ച ബദൽ കെട്ടിപ്പടുക്കുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

താൻ ഒരു (ദണ്ഡേബാസ്)വ്യാപാരിയാണെന്ന ജെഡിയു നേതാക്കന്മാരുടെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം നിങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് അദ്ദേഹത്തിന്റെ വസതിയിൽ തന്നെ രണ്ടു വർഷം താമസിപ്പിച്ചൂവെന്ന് നിങ്ങൾ ചോദിക്കണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. ഞാൻ എന്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കണം, എനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ജൻ സൂരജ്' എന്ന ക്യാമ്പയിൻ രാഷ്ട്രീയ പാർട്ടിയാക്കണമോയെന്ന കാര്യത്തിലാണ് അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചുചേർത്തത്. പുതിയ പാർട്ടി രൂപീകരണത്തിൽ ജനങ്ങളുടെ അഭിപ്രായ തേടുന്നതിനായി ഇന്ന് ചമ്പാരനിൽ സമ്മേളനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 3,500 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര നടത്തുമെന്നും കിഷോർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ ജനകീയ വോട്ടെടുപ്പ് നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

നിതീഷ് കുമാറിന്റെ പാർട്ടിയിൽ ചേർന്നാൽ അദ്ദേഹം വീണ്ടും തന്റെ മേൽ ആക്ഷേപങ്ങൾ ചാെരിയുമെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. 'ഞാൻ എനിക്കായി ഒരു സ്വതന്ത്ര കോഴ്‌സ് ചാർട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിതീഷ് കുമാറും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നിൽ അതൃപ്തരാണ്. ജെഡിയു നേതാക്കൾ എന്നെ ശകാരിക്കാൻ ഇഷ്ടപ്പെടുന്നു. എനിക്ക് രാഷ്ട്രീയ ധാരണയില്ലെങ്കിൽ രണ്ട് വർഷമായി ഞാൻ നിതീഷ് കുമാറിന്റെ വസതിയിൽ എന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കണം' അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വർഷം മുമ്പുളള നിതീഷ് കുമാറും ഇപ്പോഴത്തെ നിതീഷ് കുമാറും തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് 2014 ൽ അദ്ദേഹം തന്റെ കസേര ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ അധികാരത്തിൽ തുടരാൻ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും നിതീഷ് കുമാർ തയ്യാറാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS: Poll Strategist Prashant Kishor rejected possibility of contesting election

Next Story