Top

'ഗുവാഹത്തിയില്‍ നിന്ന് വെറുതെ ഒരു പാര്‍ട്ടിയെ പ്രഖ്യാപിക്കാനാകില്ല'; അതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് ശിവസേന

ഇരു വിഭാവും സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

3 Aug 2022 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുവാഹത്തിയില്‍ നിന്ന് വെറുതെ ഒരു പാര്‍ട്ടിയെ പ്രഖ്യാപിക്കാനാകില്ല; അതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് ശിവസേന
X

ന്യൂഡൽഹി: മഹാരാഷ്ട്ര ശിവസേനയിലെ ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തെ രാഷ്ട്രീയ പാർട്ടിയായി പരിഗണിക്കാൻ കഴിയില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ. ഗുവാഹത്തിയില്‍ ഒളിവില്‍ പോയിരുന്ന് വെറുതെ ഒരു പാര്‍ട്ടിയെ പ്രഖ്യാപിക്കാനാകില്ലെന്നും അതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ശിവസേനയിൽ ഏക്നാഥ് ഷിൻഡെ- ഉദ്ധവ് താക്കറെ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

കപിൽ സിബലിന് പുറമെ ഉദ്ധവ് പക്ഷത്തിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനയാ അഭിഷേക് സിംഗ്വിയാണ്. ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് വേണ്ടി അഭിഭാഷകർ ഹരീഷ് സാൽവെയും മഹേഷ് ജഠ്മലാനിയും വാദിച്ചു. ഇരു വിഭാവും സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിയിൽ തൃപ്തരല്ലാത്ത എംഎൽഎമാരുണ്ടെങ്കിൽ അവർ പുതിയ നേതൃത്വം വേണമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ചോദിച്ചു. ഏക്നാഥ് ഷിൻഡെയുടെ അനുയായികൾ പാർട്ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

'ഏക്നാഥ് ഷിൻഡെയുടെ മന്ത്രിസഭ അധികാരത്തിലെത്തിയത് ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചതുകൊണ്ടാണ്. വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെയാണ് താക്കറെ രാജിവെച്ചത്. അദ്ദേഹത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവെച്ചത്. അതിനുശേഷം ഏക്നാഥ് ഷിൻഡെ അധികാരത്തിൽ വന്നതിനെ താക്കറെ വിഭാഗം എതിർക്കുന്നതിൽ ന്യായമില്ല'; മഹേഷ് ജഠ്മലാനി വാദിച്ചു. ഏക്നാഥ് ഷിൻഡെ- ഉദ്ധവ് താക്കറെ വിഭാഗങ്ങൾ തമ്മിലുള്ള നിയമപ്രശ്‌നങ്ങൾ തീർപ്പാക്കാൻ കേസിൽ കോടതി കേസ് നാളത്തേക്ക് മാറ്റിവെച്ചു.

Story highlights: 'One cannot simply announce a party from Guwahati'; Shivasena says Election Commission is for that

Next Story