Top

'ഐഎസിന് പോപ്പുലര്‍ ഫ്രണ്ട് സഹായം'; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

പ്രതികളെ കൊച്ചി എന്‍ഐഎ കോടതി അടുത്ത 20 വരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി

22 Sep 2022 5:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎസിന് പോപ്പുലര്‍ ഫ്രണ്ട് സഹായം; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ
X

കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐഎസിന് സഹായം ചെയ്‌തെന്ന് എന്‍ഐഎ. പ്രതികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായി ഗൂഢാലോചന നടത്തി, ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളായെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. എന്നാല്‍ എന്‍ഐഎയുടെ ആരോപണം പിഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ തള്ളി. പ്രതികളെ കൊച്ചി എന്‍ഐഎ കോടതി അടുത്ത 20 വരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

റെയ്ഡിന് പിന്നാലെ രാജ്യത്താകെ അറസ്റ്റിലായത് 106 പേരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ പി ജസീര്‍, കെ പി ഷഫീര്‍, പി അബൂബക്കര്‍, ഇ എം അബ്ദുള്‍ റഹ്മാന്‍, പി കോയ എന്നിവര്‍ അറസ്റ്റിലായത്. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അന്‍സാരി, എം എം മുജീബ് എന്നിവര്‍ കേരളത്തിലെടുത്ത കേസിലാണ് അറസ്റ്റിലായത്.

കേരളത്തില്‍ നിന്ന് 22 പേര്‍ മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും (20 വീതം), തമിഴ്‌നാട് (10), അസം (9), ഉത്തര്‍പ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത്. പുതുച്ചേരിയും ഡല്‍ഹിയും (3 വീതം), രാജസ്ഥാന്‍ (2) പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Story highlights: NIA says that PFI helps IS activities

Next Story