'ഗുഡ്ക്ക തുപ്പാന്‍ ജനല്‍ തുറന്നു തരൂ'; എയര്‍ഹോസ്റ്റസിനോട് യാത്രക്കാരന്, ബിജെപി എംപിക്കുള്ള ട്രോളെന്ന് സോഷ്യല്‍മീഡിയ
ചെന്നൈ എയര്‍പോര്‍ട്ടില്‍ പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ അടിയന്തിര വാതില്‍ ബിജെപി എംപിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ തുറന്ന സംഭവം ഈയടുത്ത് വാര്‍ത്തയായിരുന്നു
23 Jan 2023 2:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: വിമാനത്തിലെ യാത്രക്കാര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ വിചിത്ര ആവശ്യവും തുടര്‍ന്നുള്ള എയര്‍ ഹോസ്റ്റസിന്റെ പ്രതികരണവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗോവിന്ദ് ശര്‍മ്മ എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വിമാനത്തിലെ ഒരു യാത്രക്കാരന് എയര്‍ ഹോസ്റ്റസിനെ വിളിച്ച് ജനല്‍ തുറന്ന് തരാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഗുഡ്ക്ക തുപ്പുന്നതിനായി ജനല്‍ തുറന്ന് തരണമെന്നാണ് യുവാവ് എയര്‍ ഹോസ്റ്റസിനോട് ആവശ്യപ്പെടുന്നത്. ഇതുകേട്ട് എയര്‍ ഹോസ്റ്റസും മറ്റ് യാത്രക്കാരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ അടിയന്തിര വാതില്‍ ബിജെപി എംപിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ തുറന്ന സംഭവം ഈയടുത്ത് വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങി തുടങ്ങുമ്പോള്‍ തേജസ്വി സൂര്യ അടിയന്തിര വാതില്‍ തുറക്കുകയായിരുന്നു. ഈ സംഭവത്തെ പരിഹസിച്ചാണ് യുവാവ് ജനല്‍ തുറന്ന് തരണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍. വീഡിയോയ്ക്ക് ഇതുവരെ 16 മില്യണ്‍ വ്യൂസും 12 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Man jokingly asks flight attendant to open plane window to spit out gutka, video