Top

ഗ്യാൻവാപി: സർവ്വേയ്ക്കെതിരായ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ഹിന്ദു വിഭാഗത്തിൻറെ അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഇന്ന് പരിഗണിക്കാനിരുന്ന ഹർജി നാളത്തേക്ക് മാറ്റിവച്ചത്

19 May 2022 2:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്യാൻവാപി: സർവ്വേയ്ക്കെതിരായ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
X

വാരണാസി: ഗ്യാൻവാപി മസ്ജിദ് സർവ്വേയ്ക്കെതിരായ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. നാളെ മൂന്ന് മണിക്കാവും ഹർജി പരിഗണിക്കുക. വാരാണസി വിചാരണക്കോടതി അതുവരെ തുടർനടപടി സ്വീകരിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹിന്ദു വിഭാഗത്തിൻറെ അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഇന്ന് പരിഗണിക്കാനിരുന്ന ഹർജി നാളത്തേക്ക് മാറ്റിവച്ചത്. ജസ്റ്റിസുമായ ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാവും പരിഗണിക്കുക.

ഗ്യാൻവാപിയിലെ സർവ്വേക്കെതിരെ അൻജുമൻ ഇൻദ്സാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് സുപ്രീം കോടതിയിൽ നാളെ പരിഗണിക്കുക. പരാതിക്കാരായ ഹിന്ദു സ്ത്രീകളുടെ അഭിഭാഷകൻ കേസ് നാളത്തേയ്ക്ക് മാറ്റണം എന്ന് അപേക്ഷ നൽകിയതിനെ തുടർന്നാണ് മാറ്റിവച്ചത്. എന്നാൽ വാരണാസി വിചാരണക്കോടതിയുടെ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. നാളെ മൂന്നു മണിക്ക് കേസ് പരിഗണിക്കാം എന്നും അതുവരെ വാരണാസി കോടതി ഒരു നടപടിയും സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

അതിനിടെ, ഗ്യാൻവാപി മസ്ജിദ് സർവ്വേ സംബന്ധിച്ച് കോടതി നിയോഗിച്ച സ്‌പെഷ്യൽ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ട് വാരണാസി കോടതിയിൽ സമർപ്പിച്ചു. 10-15 പേജ് ദൈർഘ്യമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.

സർവ്വെയിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാൻ കോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാൻ അനുവദിക്കേണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ പ്രാർത്ഥനയ്ക്ക് നിയന്ത്രണം പാടില്ലെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കോടതി നൽകിയിരുന്നു.

STORY HIGHLIGHTS: Gyanvapi Masjid Supreme Court will hear the petition on Friday

Next Story