Top

'ഇന്നേക്ക് നാല് വര്‍ഷമായി തുറുങ്കില്‍, പക്ഷെ തകര്‍ക്കാനാകില്ല'; ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുമെന്ന് ശ്വേത

സഞ്ജീവ് പറയും പോലെ നീതി ലഭിക്കും വരെ പോരാടും. അദ്ദേഹം തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയാണ്

5 Sep 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നേക്ക് നാല് വര്‍ഷമായി തുറുങ്കില്‍, പക്ഷെ തകര്‍ക്കാനാകില്ല; ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുമെന്ന് ശ്വേത
X

അഹമ്മദാബാദ്: എന്നന്നേക്കുമായി നിശബ്ദനാക്കുക എന്ന ഭരണകൂട ലക്ഷ്യം സഞ്ജീവ് ഭട്ടിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പരാജയപ്പെട്ട് പോയെന്ന് ശ്വേത സഞ്ജീവ് ഭട്ട്. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും നിശബ്ദനാക്കാനും ഒരാള്‍ക്കും സാധിക്കില്ലെന്നും സഞ്ജീവിന്റെ ഭാര്യ ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.

'പ്രതികാര നടപടിയുടെ ഭാഗമായി കള്ളകേസില്‍ കുടുക്കി അദ്ദേഹത്തെ ജയിലിലടയ്ക്കപെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുന്നു. ഒരു തെളിവുമില്ലാതെ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. എല്ലാവര്‍ക്കും അത് നാല് വര്‍ഷമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് അത് ദുഷിച്ച ഭരണത്തിനെതിരെ പോരാടിയ 1462 ദിവസവും 35,088 മണിക്കൂറുമാണ്. ശ്വേത ഭട്ട് പറഞ്ഞു.

കുടുംബവുമായി പിരിച്ച് അദ്ദേഹത്തെ തടവറയിലാക്കിയിട്ട് നാല് വര്‍ഷമായിരിക്കുന്നു. വെളിച്ചമില്ലാത്ത നാല് ദീപാവലികള്‍, ഇരുണ്ട നാല് പുതുവര്‍ഷങ്ങള്‍, നീതി ലഭിക്കാത്ത മറ്റൊരു വര്‍ഷം കടന്നുപോയതിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായി മാറിയ 16 ജന്മദിനങ്ങള്‍, അര്‍ത്ഥശൂന്യമായി തോന്നിയ രണ്ട് ബിരുദങ്ങള്‍. സഞ്ജീവിനെ കാണാതിരുന്ന ഓരോ നിമിഷവും ഇരുള്‍ നിറഞ്ഞതായിരുന്നെന്നും ശ്വേതാ കൂട്ടിച്ചേര്‍ത്തു.

സഞ്ജീവ് പറയും പോലെ നീതി ലഭിക്കും വരെ പോരാടും. അദ്ദേഹം തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയാണ്. നീതിക്ക് വേണ്ടിയുള്ള ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Story highlights: 'Four years in ruins, but unbreakable'; Shweta Sanjiv Bhatt said will continue to fight against the fascist regim

Next Story

Popular Stories