മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം അവസാനിക്കുന്നില്ല; അന്ധേരി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എന്‍സിപി പിന്തുണ ഉദ്ധവ് ശിവസേനക്ക്
5 Oct 2022 11:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: ഉദ്ധവ് താക്കറേ സര്‍ക്കാര്‍ താഴെ വീണെങ്കിലും മഹാ വികാസ് അഘാഡി സഖ്യം അവസാനിക്കുന്നില്ലെന്ന സന്ദേശം നല്കി കോണ്‍ഗ്രസും എന്‍സിപിയും ഉദ്ധവ് താക്കറേ വിഭാഗം ശിവസേനയും. അന്ധേരി ഈസ്റ്റ് നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസും എന്‍സിപിയും പിന്തുണക്കും.
ശിവസേന എംഎല്‍എമായിരുന്ന രമേഷ് ലാട്കേ മെയ് മാസത്തില്‍ ദുബായില്‍ വെച്ച് അന്തരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലാട്കേയുടെ ഭാര്യ രുതുജ രമേഷ് ലാട്കേയെയാണ് ശിവസേന സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സഹതാപതരംഗം മണ്ഡലത്തില്‍ ഉണ്ടാവുമെന്നാണ് ശിവസേന കരുതുന്നത്. ബിഎംസി മുന്‍ കോര്‍പ്പറേറ്റര്‍ മുര്‍ജി പട്ടേലാണ് ബിജെപി സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ സ്വാധീനമുള്ള നേതാവായാണ് മുര്‍ജി അറിയപ്പെടുന്നത്.
മഹാ വികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണ ശേഷം ഉദ്ധവ് താക്കറേ ആദ്യമായി നേരിടുന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് അന്ധേരിയിലേത്. ഉദ്ധവ് നിലവില്‍ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡേയും തമ്മിലുള്ള പോരാട്ടമായി ഉപതെരഞ്ഞെടുപ്പ് മാറും.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. പകരം സേന ടിക്കറ്റില്‍ മത്സരിക്കുന്ന മഹാ വികാസ് അഘാഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍ പറഞ്ഞു. ശിവസേന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് എന്‍സിപി ദേശീയ വക്താവ് വ്യക്തമാക്കി.
Story Highlights:Congress, NCP Support Sena Candidate Rutuja Ramesh Latke at andheri bypoll