Top

ലഖിംപൂര്‍ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി ഭവനില്‍

ലഖിംപൂര്‍ ഖേരി കൊലപാതകങ്ങളെ 'കര്‍ഷകരുടെ കൂട്ടക്കൊല' എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

13 Oct 2021 9:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി ഭവനില്‍
X

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് രാഷ്ട്രപതിയുമായി കൂടുകാഴ്ച നടത്തിയത്. കര്‍ഷക കൂട്ടക്കൊലയുടെ പശ്ചാതലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്ര സ്ഥാനം രാജിവെയ്ക്കണം എന്ന ആവശ്യം കൂടി ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുനന്‍ ഖാര്‍ഗെ, എ കെ ആന്റണി, ഗുലാം നബി ആസാദ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ലഖിംപൂര്‍ ഖേരി കൊലപാതകങ്ങളെ 'കര്‍ഷകരുടെ കൂട്ടക്കൊല' എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. രാഷ്ട്രപതിക്കയച്ച കത്തിലാണ് കെസി വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Popular Stories

    Next Story