Top

തെലങ്കാന ബിജെപി അദ്ധ്യക്ഷന്റെ പദയാത്രക്കിടെ അടി; ടിആര്‍എസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

ഇന്ന് ജങ്കോവില്‍ പ്രജ സംഗ്രമ യാത്ര എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങുന്നത്. ഇരു വിഭാഗങ്ങളും പരസ്പരം ആക്രമിക്കുകയായിരുന്നു

15 Aug 2022 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെലങ്കാന ബിജെപി അദ്ധ്യക്ഷന്റെ പദയാത്രക്കിടെ അടി; ടിആര്‍എസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്
X

ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ നേതൃത്വം നല്‍കുന്ന പദയാത്രക്കിടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടിയിലേയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ഇന്ന് ജങ്കോവില്‍ പ്രജ സംഗ്രമ യാത്ര എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങുന്നത്. ഇരു വിഭാഗങ്ങളും പരസ്പരം ആക്രമിക്കുകയായിരുന്നു. പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Story highlights: Conflict between BJP and TRS workers in Telangana

Next Story