Top

മുപ്പത്തിരണ്ട് വര്‍ഷത്തിനിടെ മറ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത്; രാജ്യസഭയില്‍ 100 കടന്ന് ബിജെപി അംഗങ്ങള്‍

ബിജെപിയുടെ ചരിത്രത്തല്‍ അംഗസംഖ്യ 100 കടക്കുന്നത് ആദ്യമായാണ്

1 April 2022 11:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുപ്പത്തിരണ്ട് വര്‍ഷത്തിനിടെ മറ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത്; രാജ്യസഭയില്‍ 100 കടന്ന് ബിജെപി അംഗങ്ങള്‍
X

ന്യൂഡല്‍ഹി: അസം, തൃപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഓരോ സീറ്റില്‍ വിജയിച്ചതോടെ രാജ്യസഭയില്‍ ബിജെപി അംഗങ്ങള്‍ നൂറായി. 1990ന് ശേഷം ഇതാദ്യമായാണ് ഉപരിസഭയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് അംഗങ്ങളുടെ എണ്ണം നൂറിലെത്തുന്നത്. ബിജെപിയുടെ ചരിത്രത്തല്‍ അംഗസംഖ്യ 100 കടക്കുന്നത് ആദ്യമായാണ്.

നേരത്തെ പ്രാതിനിധ്യം ഉണ്ടായിരുന്ന പഞ്ചാബിലെ ഒരു സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും പുതുതായി വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിമാചല്‍ പ്രദേശിലെ അഞ്ച് സീറ്റുകളിലും വിജയിച്ചതോടെയാണ് അംഗസംഖ്യ നൂറിലെത്തിയത്. ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 13 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

നിലവില്‍ ബിജെപിക്ക് 97 സീറ്റുകളാണ് ഉള്ളത്. രാജ്യസഭയുടെ വെബ്‌സൈറ്റില്‍ വൈകാതെ തന്നെ പുതിയ അംഗസംഖ്യ കൂട്ടിച്ചേര്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അംഗസംഖ്യ നൂറ് കടന്നെങ്കിലും 245 അംഗ സഭയില്‍ ബിജെപി ന്യൂനപക്ഷമാണ്. 2014ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ 55 സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്.

1990ലാണ് അവസാനമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് രാജ്യസഭയില്‍ 100ലേറെ എംപിമാരുണ്ടായിരുന്നത്. അന്ന് 108 എംപിമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് പിന്നീടൊരിക്കലും ഈ സംഖ്യയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. 52 സീറ്റുകളിലേക്ക് കൂടി രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്ത് തന്നെ നടക്കാനിരിക്കുന്നുണ്ട്. യുപിയില്‍ ഒഴിവുവാരാനിരിക്കുന്ന 11 സീറ്റുകളില്‍ എട്ടെണ്ണമെങ്കിലും ബിജെപി വിജയിക്കുമെന്നാണ് കരുതുന്നത്.

STORY HIGHLIGHTS: BJP First Party Since 1990 To Touch 100-Mark In Rajya Sabha

Next Story