
ശശികുമാര്‍, സിമ്രാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈയ്‌നര്‍ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഈ വേളയിൽ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് ശശികുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ പല സിനിമകളുടെയും ടോട്ടൽ കളക്ഷനെക്കാൾ ഈ ചിത്രം ആദ്യദിനത്തിൽ വരുമാനമുണ്ടാക്കി എന്ന് ശശികുമാർ പറഞ്ഞു. എന്നാൽ ഈ സിനിമയുടെ വിജയം കൊണ്ട് താൻ ഒരിക്കലും പ്രതിഫലം വർധിപ്പിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"Sasikumar's heartfelt choice to keep his salary unchanged after #TouristFamily's massive success is a win for the industry! 🙌👏#MSasikumar #Simran #YogiBabu #AbishanJeevinth #TamilCinema #Inspiration"pic.twitter.com/ANrlmT3brT
— TamilCineX (@TamilCineX) May 13, 2025
'ഈ പടം കണ്ട ശേഷം പല മാധ്യമങ്ങളും ചോദിച്ചത് നിങ്ങൾ ശമ്പളം കൂട്ടുമോ എന്നാണ്. ശമ്പളം കൂട്ടില്ല, പഴയ ശമ്പളം തന്നെയായിരിക്കും. അത് ഉറപ്പ് നൽകാം. നമ്മൾ ഓരോരുത്തരും ശമ്പളം കൂട്ടുമ്പോൾ ബജറ്റ് വർധിക്കും. മറ്റൊരു സന്തോഷം എന്തെന്നാൽ ഏറെ നാളുകൾക്ക് ശേഷം എനിക്ക് ഒരു വലിയ വിജയം ഉണ്ടായിരിക്കുകയാണ്. ഈ സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ എന്നാൽ 2.5 കോടിയാണ്. എന്നാൽ എന്റെ പല സിനിമകളുടെയും ടോട്ടൽ കളക്ഷൻ 2.5 കോടിയോളം മാത്രമാണ്,' എന്ന് ശശികുമാർ പറഞ്ഞു.
അതേസമയം ടൂറിസ്റ്റ് ഫാമിലി 50 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമന്‍ ആണ്.
Content Highlights: Sasikumar talks about the sucess of Tourist Family movie