'തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതി'; ബീഹാറില്‍ പ്രതിഷേധത്തെ തുടർന്ന് മന്ത്രിയുടെ രാജി
31 Aug 2022 8:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാറ്റ്ന: മഹാഗഡ്ബന്ധന് മന്ത്രിസഭയില്‍ അംഗമായിരുന്ന കാര്‍ത്തിക് കുമാര്‍ രാജിവെച്ചു. 2014ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായിരുന്ന കാര്‍ത്തിക് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച അര്‍ദ്ധരാത്രി വരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.
ആര്‍ജെഡി എംഎല്‍സിയായ കാര്‍ത്തിക് കുമാര്‍ മഹാഗഡ്ബന്ധന് സര്‍ക്കാരില്‍ നിയമ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റവന്യൂ മന്ത്രി അലോക് കുമാര്‍ മേത്തയ്ക്ക് നിയമ വകുപ്പ് കൈമാറി.
ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന ഭൂമിഹാര്‍ സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് കാര്‍ത്തിക് കുമാറിനെ തേജസ്വി യാദവ് കളത്തിലിറക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപിയുമായി തെറ്റിപിരിഞ്ഞ നിതീഷ് കുമാര്‍ ആഗസ്റ്റിലാണ് ആര്‍ജെഡിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.
STORY HIGHLIGHTS: Bihar minister Kartik Kumar, who is an accused in a kidnapping case, resigned