Top

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ കോളേജിൽ തടഞ്ഞു; പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ

18 Feb 2022 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ കോളേജിൽ തടഞ്ഞു; പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ
X

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ കോളേജിൽ പ്രവേശിപ്പിക്കാത്തതിയൽ പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. കോളേജിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും കോളേജ് അധികൃതർ പറഞ്ഞു. തുട‌ർന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇവർക്ക് പിന്തുണയുമായി ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും രംഗത്തെത്തിയിട്ടുണ്ട്. വിജയപുരയിലെ പിയുസി കോളേജിലാണ് സംഭവം.

സിന്ദൂരം ഒരു മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും പ്രമോദ്മ മുത്തലിക്ക് പറഞ്ഞു. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗാമായ സിന്ദൂരം സ്ത്രീയും പുരുഷനും ഉപയോഗിക്കുമെന്നും അതിനാൽ വിദ്യാർഥിയെ തടഞ്ഞ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുത്തലിക്ക് ആവശ്യപ്പെട്ടു. ഹിജാബ് അനുകൂല മുന്നേറ്റത്തിന് പിറകിൽ അന്താരാഷ്ട്രാ ഗൂഢാലോചന ഉണ്ടെന്നും ശ്രീരാമസേനാ തലവൻ ആരോപിച്ചു.

അതേസമയം കർണാടകയിൽ സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും മതപരമായ വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് ബോർഡ് സെക്രട്ടറി മേജർ പി മണിവണ്ണനാണ് ഫെബ്രുവരി 16 ന് ഈ ഉത്തരവിട്ടിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ റെസിഡൻഷ്യൽ സ്കൂളുകൾക്കും മൗലാന ആസാദ് മോഡൽ സ്കൂളുകൾക്കും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബാധകാണെന്ന് സർക്കാർ വ്യക്തമാക്കി. മതപരമായ വസ്ത്രങ്ങൾ ധരിച്ച് ക്യാമ്പസിൽ വരാമെന്നും എന്നാൽ ക്ലാസിൽ കയറാൻ പറ്റില്ലെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഹിജാബ്, കാവിഷാൾ, മറ്റ് മതപരമായ ചിഹ്നങ്ങൾ എന്നിവയ്ക്കാണ് വിലക്ക്.

Story Highlights : bajrang dal protests against the refusal to admit a student who applied vermilion to school

Next Story