Top

പ്രധാനമന്ത്രിയുടെ ജന്മദിനം; മെഡിക്കല്‍ കോളേജിന്റെ പേര് 'നരേന്ദ്ര മോദി' എന്നാക്കാന്‍ നഗരസഭ

പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിന​ഗർ

15 Sep 2022 2:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രിയുടെ ജന്മദിനം; മെഡിക്കല്‍ കോളേജിന്റെ പേര് നരേന്ദ്ര മോദി എന്നാക്കാന്‍ നഗരസഭ
X

ഗാന്ധിന​ഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളേജിന്റെ പേര് മാറ്റാൻ ന​ഗരസഭയുടെ നിർദേശം. 'നരേന്ദ്ര മോദി മെഡിക്കൽ കോളേജ്' എന്ന പേരാണ് കോളേജ് അധികൃതർ ന​ഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകിയത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച ചേർന്ന സമിതി യോ​ഗത്തിൽ തീരുമാനമായി.

മണിന​ഗറിലെ എൽജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് എംഇടി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിന​ഗർ. പി ജി കോഴ്സുകളാണ് മെഡിക്കൽ കോളേജ് നൽകുന്നത്.

സെപ്തംബർ 14ന് ചേർന്ന എഎംസി എക്സിക്യൂട്ടീവ് മീറ്റിങിൽ കോളേജിന്റെ പേര് നരേന്ദ്ര മോദി കോളേജ് എന്ന് മാറ്റാൻ ഐക്യകണ്ഠേനെ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങിൽ കോളേജ് നൽകിയ പേര് അം​ഗീകരിക്കുകയും ചെയ്തു.

സെപ്തംബർ 17ന് ആണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനം. നേരത്തെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റപ്പുലികളെ തുറന്നുവിടാൻ തീരുമാനമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നത്. ഇതിനായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകൾ നിർമ്മിച്ചിട്ടുണ്ട്. ജന്മദിനത്തിൽ കുനോ ദേശീയോദ്യാനം മോദി സന്ദർശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിരുന്നു.

STORY HIGHLIGHTS: Ahmedabad Municipal Corporation is planning to name its AMC MET medical college

Next Story