വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി ജൂൺ 12 ന് വയനാട്ടിൽ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എപി അനിൽകുമാർ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്
വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി ജൂൺ 12 ന് വയനാട്ടിൽ

കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എപി അനിൽകുമാർ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് എപി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിൽ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് സംഘം കൈമാറി.

അതേ സമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തും. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പ്രിയങ്ക തന്നെ അത് നിഷേധിച്ചു. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വവും എത്തിയത്. അത് കൊണ്ട് തന്നെ രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാളായിരിക്കും ജനവിധി തേടുക. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി ജൂൺ 12 ന് വയനാട്ടിൽ
മോദിയുടെ ചായസൽക്കാരത്തിലെ അസാന്നിദ്ധ്യം, സ്മൃതിയും അനുരാഗ് താക്കൂറും മന്ത്രിസഭയിലുണ്ടായേക്കില്ല

Related Stories

No stories found.
logo
Reporter Live
www.reporterlive.com