മോദി സര്‍ക്കാര്‍ നിയമവിരുദ്ധം, ഇന്‍ഡ്യ സഖ്യത്തിന് അവകാശമുന്നയിക്കാന്‍ കഴിഞ്ഞേക്കും: മമത ബാനര്‍ജി

ഇൻഡ്യ സഖ്യം എൻഡിഎയിൽ നിന്ന് ഉടൻ തന്നെ അധികാരം പിടിച്ചെടുക്കുമെന്ന സൂചനയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പങ്ക് വെച്ചു
മോദി സര്‍ക്കാര്‍ നിയമവിരുദ്ധം, ഇന്‍ഡ്യ സഖ്യത്തിന് അവകാശമുന്നയിക്കാന്‍ കഴിഞ്ഞേക്കും: മമത ബാനര്‍ജി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരായ പാർട്ടിയുടെ വൻ വിജയത്തിന് പിന്നാലെ എൻഡിഎ സഖ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി, ' സർക്കാരുകൾ ചില അപൂർവ്വ ഘട്ടത്തിൽ ഒരു ദിവസം മാത്രമേ നിലനിൽക്കൂ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു മമതയുടെ പരിഹാസം. ഇൻഡ്യ സഖ്യം എൻഡിഎയിൽ നിന്ന് ഉടൻ തന്നെ അധികാരം പിടിച്ചെടുക്കുമെന്ന സൂചനയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പങ്ക് വെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മുമ്പ് ശനിയാഴ്ച നടന്ന തൃണമൂൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷം സംസാരിച്ച ബാനർജി, 'നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും' എൻഡിഎ സർക്കാർ രൂപീകരിക്കുന്നതിനാൽ തൻ്റെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ലെന്നും പ്രതികരിച്ചു. 'പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഇത്തവണ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു. 400 ലോക്സഭാ സീറ്റുകൾ സംസാരിച്ചവർക്ക് കേവല ഭൂരിപക്ഷം പോലും നേടാൻ കഴിഞ്ഞില്ല. ഈ തട്ടിക്കൂട്ട് സർക്കാർ പതിനഞ്ചു ദിവസമെങ്കിലും നിലനിൽക്കുമോ എന്ന് ആർക്കറിയാം?'- മമത പറഞ്ഞു.

മികച്ച പ്രകടനം നടത്തി പ്രതിപക്ഷ പോരാട്ടത്തിന് ശക്തി പകർന്ന കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ സഖ്യകക്ഷികൾക്ക് മമത നന്ദി അറിയിച്ചു. പാർലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ മണ്ഡലത്തിൽ 29 ലും വിജയിക്കാൻ മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com