ആ സീറ്റ് ഇങ്ങ് വേണമെന്ന് പറഞ്ഞത് വെറുതെയല്ല; ഒറ്റയ്ക്ക് നിന്ന് ജയിച്ച് പപ്പു യാദവ്

2015 ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ആര്‍ജെഡിയില്‍ പപ്പു യാദവ് എതിര്‍പ്പുയര്‍ത്തിയിരുന്നു.
ആ സീറ്റ് ഇങ്ങ് വേണമെന്ന് പറഞ്ഞത് വെറുതെയല്ല; ഒറ്റയ്ക്ക് നിന്ന് ജയിച്ച് പപ്പു യാദവ്

ബിഹാറിലെ പൂര്‍ണ്ണിയയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പപ്പു യാദവിന് വിജയം. ഇന്‍ഡ്യാ മുന്നണി സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് പപ്പു മത്സരിച്ചത്. ഇതോടെ മണ്ഡലം ശ്രദ്ധാ കേന്ദ്രമാവുകയായിരുന്നു. ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി ബിമാ ഭാരതിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജെഡിയു ടിക്കറ്റില്‍ സന്തോഷ് കുഷ്വയുമാണ് മത്സരിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍.

1998 ല്‍ സിപിഐഎം നേതാവ് അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് അഞ്ചുവര്‍ഷം ജയിലില്‍ കിടന്ന പപ്പു യാദവിനെ 2013 ല്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് 2014 ല്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശരദ് യാദവിനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തി.

2015 ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ആര്‍ജെഡിയില്‍ പപ്പു യാദവ് എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ജെഡിയില്‍ നിന്ന് പപ്പു യാദവിനെ പുറത്താക്കുകയായിരുന്നു. അതിന് ശേഷമാണ് ജന്‍ അധികാര്‍ പാര്‍ട്ടി രൂപീകരിച്ചത്.

അടുത്തിടെ കോണ്‍ഗ്രസിലെത്തിയ പപ്പുവിന് പൂര്‍ണ്ണിയ സീറ്റ് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ സീറ്റ് വിട്ടുനല്‍കാന്‍ ആര്‍ജെഡി തയ്യാറാവാത്താതതിനാല്‍ സ്വതന്ത്രനായി മത്സരത്തിനിറങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com